അഫ്​ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ; നാല് പാക് സൈനികരെ താലീബാൻ ഭീകരർ കൊലപ്പെടുത്തി

അഫ്​ഗാൻ-അതിർത്തിയിൽ-ഏറ്റുമുട്ടൽ;-നാല്-പാക്-സൈനികരെ-താലീബാൻ-ഭീകരർ-കൊലപ്പെടുത്തി
ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. സെപ്റ്റംബർ ആറ് ബുധനാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

Also Read : 160 കിലോ ഭാരമുള്ള സ്ത്രീ കട്ടിലിൽ നിന്നും വീണു; തിരികെ കയറ്റാൻ ദുരന്തനിവാരണ സേന

പാകിസ്താന്റെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവശ്യയായ ഖൈബർ-പഖ്തൂൺഖ്വയിലെ ചിത്രാൽ ജില്ലയിലുള്ള അഫ്ഗാൻ അതിർത്തിക്കടുത്തുള്ള രണ്ട് ചെക്ക് പോസ്റ്റുകളിലാണ് ഏറ്റുമുട്ടലുണ്ടായത്. ജില്ലയിലെ ഒസ്തായ് സെക്യൂരിറ്റി ചെക്ക് പോയിന്റും ജൻജീരത് കോ ചെക്ക് പോയിന്റിലുമാണ് ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.

India name change: ഇന്ത്യമാറി ഭാരതായാൽ

അത്യാധുനിക ആയുധങ്ങളൂമായി സെപ്റ്റംബർ ആറിന് ഒരു വലിയ സംഘം ഭീകരർ രണ്ട് പാക് മിലിട്ടറി പോസ്റ്റുകൾക്ക് നേരെ ആക്രമണം നടതത്തുകയായിരുന്നു. ചിത്രാൽ ജില്ലയിലെ കലാഷിലെ മേഖലയിൽ പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന രണ്ട് പാകിസ്ഥാൻ സൈനിക പോസ്റ്റുകൾക്ക് നേരെയായാണ് ആക്രമണമുണ്ടായത് എന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

ഇരുകൂട്ടരും തമ്മിൽ വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുണ്ട്. അവശേഷിക്കുന്ന ഏതെങ്കിലും ഭീകരരെ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നതായും പാക് മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്യുന്നു.

പാകിസ്താന്റെ സ്‌പെഷ്യൽ സർവീസ് ഗ്രൂപ്പിന്റെ പിടിയിലായ സൈനികർ താലിബാൻ ഭീകരർക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കുന്നതായുള്ള വീഡിയോയും പ്രചരിക്കുന്നുണ്ട്. “യൂം-ഇ-ദിഫ ദിനത്തിൽ ചിത്രാലിൽ നിന്ന് ടിടിപി പിടികൂടിയ പാകിസ്ഥാൻ ആർമി എസ്എസ്ജി സൈനികർ” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, വീഡിയോയുടെ ആധികാരികത കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

പിന്നീട്, നിരോധിത സംഘടനയായ തെഹരിക് ഇ താലിബാൻ ഇരു സംഭവങ്ങളുടേയും ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തുവന്നിട്ടുണ്ട്. ഒസ്തായ് സെക്യൂരിറ്റി ചെക്ക് പോയിന്റിൽ രണ്ട് സൈനികരേയും ജൻജീരത് കോ ചെക്ക് പോയിന്റിൽ മറ്റ് രണ്ട് സൈനികർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Also Read : പട്രോളിങ്ങിനേക്കുറിച്ച് ചോദിച്ചാൽ ഫോഴ്സ് ഇല്ലെന്ന് മറുപടി; ആദ്യ സംഭവത്തിന് ശേഷം കരുതൽ നടപടിയുണ്ടോ? ചോദ്യവുമായി വി ഡി സതീശൻ

പരിക്കേറ്റ സൈനികരെ പ്രദേശത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റവരെ പെഷവാറിലുള്ള മിൽട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Latest World News and Malayalam News

Jinto James maliyekkal നെ കുറിച്ച്

Exit mobile version