നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്ന് ഒമാനിൽ​ പ്ര​വാ​സി തൊ​ഴി​ലാ​ളി മ​രിച്ചു

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന-കെ​ട്ടി​ടം-ത​ക​ർ​ന്ന്-ഒമാനിൽ​-പ്ര​വാ​സി-തൊ​ഴി​ലാ​ളി-മ​രിച്ചു

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്ന് ഒമാനിൽ​ പ്ര​വാ​സി തൊ​ഴി​ലാ​ളി മ​രിച്ചു

മൃ​ത​ദേ​ഹം തകർ‍ന്നുവീണ കെട്ടിടത്തിന്റെ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​ നിന്നാണ് പുറത്തെടുത്തത്.

Expat dies in accident at construction site in Oman

ഹൈലൈറ്റ്:

  • ഇബ്രി വിലായത്തിൽ ആണ് അപകടം നടന്നത്
  • മരിച്ചയാളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
ദാഹിറ: ഒമാനിലെ ദാഹിറ ഗവർണറേറ്റിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് പ്രവാസി തൊഴിലാളി മരിച്ചു. അപകടത്തിൽപ്പെട്ട ഒരാൾ രക്ഷപ്പെട്ടു. ഇബ്രി വിലായത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ ആണ് മരിച്ച പ്രവാസി തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം അവശിഷ്ടങ്ങളിൽ നിന്നാണ് പുറത്തെടുത്തത്. രക്ഷിച്ചയാൾക്ക് പ്രാഥമിക പരിചരണം നൽകി. തുടർന്ന് വിദഗ്ധ ചികിത്സക്കായി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Edakkara Incident: കൊലപ്പെടുത്താനുള്ള കത്തി വാങ്ങിച്ചത് എടക്കര അങ്ങാടിയിൽ നിന്നാണെന്ന് പോലീസ്

Also Read: പ്രവാസികൾ കൂടുതലായി നാട്ടിലേക്ക്; ബഹ്‌റൈനില്‍ ഫ്ലാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും വാടക നിരക്ക് കുറഞ്ഞു
വീണ്ടും ഉയർന്ന് ഒമാനിലെ എണ്ണവില

ഒമാനിലെ എണ്ണവില വീണ്ടും ഉയർന്നു. ബുധനാഴ്ച 90.41 ഡോളറിൽ ആണ് എത്തിയിരിക്കുന്നത്. ചൊവ്വാഴ്ച 89.21 ഡോളറായിരുന്നു. ഇതാണ് ഒരു ദിവസം കൊണ്ട് 1.20 ഡോളർ വർധിച്ചത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് കഴിഞ്ഞ ദിവസം എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ എട്ടിനാണ് ഇത്തരത്തിൽ വലിയൊരു ഉയർച്ച എണ്ണവിലയിൽ ഉണ്ടായത്. ഈ വർഷം എണ്ണവില കുറഞ്ഞ് 67 ഡോളർ വരെ എത്തിയിരുന്നു. അതിന് മുകളിൽ പോകുന്നത് ഇത് ആദ്യമാണ്.

സൗദി അറേബ്യയും ഒപെക് അംഗരാജ്യങ്ങളും ഉൽപാദനം വെട്ടിക്കുറച്ചതോടെയാണ് വില ഉയരാൻ തുടങ്ങിയത്. സൗദി ദിവസേനയുള്ള ഉൽപാദനം ഒരു ദശലക്ഷം ബാരൽ കുറക്കാൻ മാസങ്ങൾക്കു മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. സമാനമായ രീതിയിൽ റഷ്യയും എണ്ണ ഉത്പാതനം കുറച്ചിരുന്നു. ഈ വർഷം ഒക്ടോബർ വരെയാണ് വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സമയ പരിധി ഇനിയും ദീർഘിപ്പിക്കാനാണ് സാധ്യത. തണുപ്പുകാലമാവുന്നതോടെ എണ്ണ ഉപഭോഗം വർധിച്ചതാണ് വില വർധിക്കാൻ പ്രധാന കാരണം.

അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ എണ്ണയുടെ ആവശ്യം വർധിച്ചുവരുകയാണ്. കഴിഞ്ഞമാസം 24 മുതലാണ് എണ്ണവില ദിവസേന ഉയരാൻ തുടങ്ങിയത്. ഇനിയും എണ്ണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു. വില വർധിക്കുന്നത് ഒമാൻ പോലുള്ള ചെറിയ രാജ്യങ്ങൾക്ക് വലിയ അനുഗ്രഹമാകും. കഴിഞ്ഞ വർഷത്തെ ഒമാൻ ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട പരാമർശം നടത്തിയിട്ടുണ്ട്. എണ്ണവില ബാരലിന് 50 ഡോളറായി ആണ് വിലയിരുത്തിയിരിക്കുന്നത്. എണ്ണ വില കൂടുന്നത് ഒമാന്റെ സാമ്പത്തിക സ്ഥിതി ഉയർത്തുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തിൻരെ വികസനത്തിന് ഇത് വഴിയൊരുക്കും.

Read Latest Gulf News and Malayalam News

സുമയ്യ തെസ്നി കെപി നെ കുറിച്ച്

സുമയ്യ തെസ്നി കെപി ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാ​ഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version