എല്ലാ കണ്ണുകളും പുതുപ്പള്ളിയിലേക്ക്, എട്ടേകാലോടെ ആദ്യ ഫലസൂചന; ആരാകും ഉമ്മൻ ചാണ്ടിയുടെ പകരക്കാരൻ?

എല്ലാ-കണ്ണുകളും-പുതുപ്പള്ളിയിലേക്ക്,-എട്ടേകാലോടെ-ആദ്യ-ഫലസൂചന;-ആരാകും-ഉമ്മൻ-ചാണ്ടിയുടെ-പകരക്കാരൻ?
തിരുവനന്തപുരം: പുതുപ്പള്ളിയുടെ പുതിയ ജനപ്രതിനിധിയെ മണിക്കൂറുകൾക്കകമറിയാം. കോട്ടയം ബസേലിയസ് കോളേജിൽ രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ, ഇടതുമുന്നണി സ്ഥാനാർഥി ജെയ്ക് സി തോമസ്, ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ എന്നിവരാണ് മണ്ഡലത്തിലെ പ്രധാന എതിരാളികൾ.

ബിജെപിയുടെ വോട്ട് കുറഞ്ഞാല്‍ അത് യുഡിഎഫിന് ചെയ്തതാണെന്ന് ഗോവിന്ദന്‍ പറയുന്നു; സിപിഎമ്മിന്റെ വോട്ട് കുറഞ്ഞാല്‍ എന്ത് പറയും? വിഡി സതീശൻ
ബസലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള വോട്ടെണ്ണൽ കേന്ദ്രത്തിലാണ് വോട്ടെണ്ണൽ. ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ മണ്ഡലത്തിലെ ട്രൻഡ് വ്യക്തമാകും. മണിക്കൂറുകൾക്കകം ഫലമറിയാൻ സാധിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങൾ.

Nilambur House Theft: നിലമ്പൂരിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ

തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണിത്തുടങ്ങുക. ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക. ആദ്യ റൗണ്ടിൽ ഒന്നു മുതൽ പതിനാലുവരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും. തുടർന്ന് പതിനഞ്ചു മുതൽ 28 വരെയും. ഇത്തരത്തിൽ 13 റൗണ്ടുകളായി വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണൽ പൂർത്തിയാക്കും. കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സിഎപിഎഫ്. അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 12 അംഗ സായുധ പോലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും.

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയുണ്ടായ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയുള്ള വമ്പൻ വിജയമാണ് ചാണ്ടി ഉമ്മനുണ്ടാകുകയെന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്. എന്നാൽ, ചിട്ടയായ സംഘടന സംവിധാനത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നേട്ടമാകുമെന്ന വിലയിരുത്തലാണ് ഇടതുമുന്നണിക്കുള്ളത്. മണ്ഡലത്തിൽ ഇത്തവണ ശക്തമായ മത്സരം കാഴ്ചവെക്കാനായെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

സംസ്ഥാനത്ത് 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി; ആലപ്പുഴ, കണ്ണൂർ, എറണാകുളം മെഡിക്കൽ കോളേജുകളിലാണ് സീറ്റ് അനുവദിച്ചത്
പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ 72.86 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. 1,76,412 വോട്ടർമാരിൽ 1,28,535 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 86,131 പുരുഷന്മാരിൽ 64,078 പേരും 90,277 സ്ത്രീകളിൽ 64,455 പേരും നാല് ട്രാൻസ്‌ജെൻഡർമാരിൽ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് ദിനത്തിനു മുൻപ് പോസ്റ്റൽ ബാലറ്റ് മുഖേന 2491 അസന്നിഹിത വോട്ടർമാർ (80 വയസിനുമുകളിലുള്ളവർ, ഭിന്നശേഷിക്കാർ) വോട്ടു രേഖപ്പെടുത്തി.

Read Latest Kerala News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Exit mobile version