സൗദിയില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണത്തിൽ ഇത്തവണയും വര്‍ധനവ്

സൗദിയില്‍-നിന്നും-വിദേശികള്‍-അയക്കുന്ന-പണത്തിൽ-ഇത്തവണയും-വര്‍ധനവ്

| Samayam Malayalam | Updated: 02 Jun 2021, 04:09:00 PM

ഏപ്രില്‍ മാസത്തില്‍ മാത്രം 1328 കോടി റിയാല്‍ ആണ് സൗദിയില്‍ നിന്നും വിദേശികള്‍ സ്വന്തം നാട്ടിലേക്ക് അയച്ചിരിക്കുന്നത്.

expatriates in saudi arabia

സൗദി: സൗദിയില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനത്തിന്‍റെ വര്‍ധനവ് ആണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സ്വദേശികള്‍ വിദേശത്തേക്ക് അയക്കുന്ന പണത്തില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൗദി ദേശീയ ബാങ്കായ സാമയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.

രാജ്യത്തെ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേനയാണ് വിദേശികള്‍ സ്വദേശങ്ങളിലേക്ക് പണം അയച്ചിരിക്കുന്നത്. വിദേശ പണമിടപാടില്‍ കഴിഞ്ഞ മാസം വലിയ വര്‍ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ മാത്രം 1328 കോടി റിയാല്‍ ആണ് സൗദിയില്‍ നിന്നും വിദേശികള്‍ സ്വന്തം നാട്ടിലേക്ക് അയച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 979 കോടി റിയാല്‍ ആണ് അയച്ചിരുന്നത്.

Also Read: സെക്യൂരിറ്റി ജോലി വാഗ്ദാനം നല്‍കി വൻ തട്ടിപ്പ്; ദുബായിൽ വിസിറ്റ് വിസയിൽ എത്തിയ യുവാക്കള്‍ ദുരിതത്തില്‍
എന്നാല്‍ മാര്‍ച്ചിലെ ഇടപാടിനേക്കാള്‍ 5.5 ശതമാനത്തിന്‍റെ കുറവാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ജൂണ്‍ മുതലാണ് വിദേശികള്‍ അയക്കുന്ന പണത്തില്‍ വര്‍ധവ് ഉണ്ടായിരിക്കുന്നത്. സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ കുറവാണ് ഈ വര്‍ഷവും.

ബ്ലാക്ക് ഫംഗസ്: മണ്ണാര്‍ക്കാട് മരണം രണ്ടായി

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : expatriates in saudi arabia transferred around sr13 2 billion riyals in april
Malayalam News from malayalam.samayam.com, TIL Network

Exit mobile version