ഇളവുകളും ആനുകൂല്യങ്ങളുമായി ഐസിഐസിഐ ബാങ്ക്

ഇളവുകളും-ആനുകൂല്യങ്ങളുമായി-ഐസിഐസിഐ-ബാങ്ക്

കൊച്ചി> ഉല്‍സവ കാലത്തിനു മുന്നോടിയായി ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്കായി 26,000 രൂപ വരെയുള്ള ഇളവുകളും ആനുകൂല്യങ്ങളും കാഷ്ബാക്കുകളും പ്രഖ്യാപിച്ചു.  ബാങ്കിന്‍റെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍റര്‍നെറ്റ് ബാങ്കിങ്, റുപെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള യുപിഐ, കാർഡ് ലെസ്സ്  ഇഎംഐ തുടങ്ങിയവയിലൂടെ ഈ ആനുകൂല്യങ്ങള്‍ നേടാം.  ബാങ്കിന്‍റെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള നോ കോസ്റ്റ് ഇഎംഐയിലൂടെയും ഈ ആനൂകൂല്യങ്ങള്‍ നേടാം.

ഫ്ലിപ്പ്കാർട്ട് ദി ബിഗ് ബില്യണ്‍ ഡെയ്സ്, മിന്ത്ര ബിഗ് ഫാഷന്‍ ഫെസ്റ്റിവല്‍, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവല്‍, ടാറ്റാ നിയോ ദി ഗ്രാന്‍റ് സെയില്‍ തുടങ്ങിയവയില്‍ ആകര്‍ഷകങ്ങളായ ആനുകൂല്യങ്ങളും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോണ്‍ 15 നോ കോസ്റ്റ് ഇഎംഐയില്‍ പ്രത്യേക ആനുകൂല്യങ്ങളുമുണ്ട്.

തങ്ങളുടെ ഉപഭോക്താക്കളെ സംബന്ധിച്ച് പ്രസക്തമായ ആനുകൂല്യങ്ങള്‍ പ്രദാനം ചെയ്യാന്‍ മുന്‍നിര ബ്രാന്‍ഡുകളുമായും ഇ-കോമേഴ്സ് സംവിധാനങ്ങളുമായും തങ്ങള്‍ പങ്കാളിത്തമുണ്ടാക്കിയിട്ടുണ്ടെന്ന് ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ഝാ പറഞ്ഞു. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള യുപിഐ ഇടപാടുകൾ, കാർഡ് ലെസ്സ് ഇഎംഐ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകും. ഇതുകൂടാതെ ഭവന വായ്പ, വാഹന വായ്പ, ഇരുചക്രവാഹന വായ്പ തുടങ്ങിമറ്റു ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഉത്സവ ഓഫറുകളും അവതരിപ്പിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version