ഉത്സവ ആനുകൂല്യങ്ങളുമായി ആമസോണ്‍ പേ

ഉത്സവ-ആനുകൂല്യങ്ങളുമായി-ആമസോണ്‍-പേ

കൊച്ചി> ഉത്സവ സീസണില്‍ ആകര്‍ഷക ആനുകൂല്യങ്ങളും റിവാര്‍ഡുകളും ഒരുക്കി ആമസോണ്‍ പേ. ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌ക്കൗണ്ടുകള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍, മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്ന് ഷോപ്പിംഗ് റിവാര്‍ഡുകള്‍, പ്രൈം മെമ്പര്‍മാര്‍ക്ക് എക്സ്‌ക്ലൂസീവ് ഓഫറുകള്‍ എന്നിവയുള്‍പ്പെടെ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2023-ല്‍ ലഭിക്കും.

ഉത്സവകാല ഷോപ്പിംഗ് നടത്തുമ്പോള്‍ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് 7,500 രൂപ വരെ നേടാനാകും.പുറമെ ബോണസ് ഓഫറുകളുമുണ്ട്. ഗ്രോസറി, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഫാഷന്‍, ഹോം അപ്ലയന്‍സസ് എന്നിങ്ങനെ വിവിധ കാറ്റഗറികളിലെ ഓഫറുകള്‍ പ്രയോജനപ്പെടുത്തി 7,500 രൂപ വരെ ക്യാഷ്ബാക്ക് ക്ലെയിം ചെയ്യാം. ആമസോണ്‍ ആപ്പ് ഉപയോഗിച്ച് പണം അടയ്ക്കുമ്പോള്‍ ഷോപ്പിംഗ് റിവാര്‍ഡുകള്‍ക്ക് അര്‍ഹതയുണ്ടാകും.

ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡിനു സൈന്‍ അപ്പ് ചെയ്യുന്ന പുതിയ ഉപഭോക്താക്കള്‍ക്കു 2,000 രൂപ വരെ പ്രാരംഭ റിവാര്‍ഡ് ലഭിക്കും. മാത്രമല്ല, ആമസോണ്‍ പേ ലേറ്ററിനായി സൈന്‍ അപ്പ് ചെയ്യുന്നവര്‍ക്ക് 600 രൂപയുടെ റിവാര്‍ഡിന് പുറമെ, 100,000 രൂപ വരെ ഇന്‍സ്റ്റന്റ് ക്രെഡിറ്റും നേടാം. ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡില്‍ പ്രൈം മെംബര്‍മാര്‍ക്ക് അണ്‍ലിമിറ്റഡ് 5% വും അല്ലാത്തവര്‍ക്ക്  3% വും, ആമസോണ്‍ പേ ചെക്കൗട്ട് ഉപയോഗിക്കുന്ന നോണ്‍ – ഷോപ്പിംഗ് പേമെന്റുകള്‍ക്ക് 2% വുംക്യാഷ് ബാക്ക്  നേടാവുന്നതാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version