ഗാസ അക്രമണം; യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം വേണമെന്ന് യുഎഇയും റഷ്യയും

ഗാസ-അക്രമണം;-യുഎൻ-സുരക്ഷാ-കൗൺസിലിന്റെ-അടിയന്തര-യോഗം-വേണമെന്ന്-യുഎഇയും-റഷ്യയും

ദുബായ്> ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ  അക്രമണത്തെ തുടർന്ന്  ഫലസ്തീൻ പ്രശ്‌നം ഉൾപ്പെടെ മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ യുഎഇയും റഷ്യയും യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം വിളിച്ചു. നൂറുകണക്കിന് ആളുകളുടെ മരണത്തിനും പരിക്കിനും കാരണമായ ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അടിയന്തര വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്നും ഇരു രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

വെടിനിർത്തലിന് ആഹ്വാനം ചെയ്ത യുഎൻ സുരക്ഷാ കൗൺസിലിലെ റഷ്യയുടെ പ്രമേയത്തിന്  യുഎഇ അനുകൂലമായി വോട്ട് ചെയ്തു. എന്നാൽ, കൗൺസിലിൽ നിന്ന് വേണ്ടത്ര പിന്തുണ നേടാനാകാത്തതിൽ  നിരാശ പ്രകടിപ്പിച്ചു. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം  നിർത്തണമെന്നും ഗാസ മുനമ്പിലേക്ക് സഹായം അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന ബ്രസീൽ തയ്യാറാക്കിയ പ്രമേയം യുഎൻ രക്ഷാസമിതി ബുധനാഴ്ച വോട്ടുചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version