“ഫാർമ” ; നിവിൻ പോളി നായകനായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഒരുക്കുന്ന പുതിയ മലയാളം വെബ് സീരീസ്

“ഫാർമ”-;-നിവിൻ-പോളി-നായകനായി-ഡിസ്നി-പ്ലസ്-ഹോട്ട്സ്റ്റാർ-ഒരുക്കുന്ന-പുതിയ-മലയാളം-വെബ്-സീരീസ്

കൊച്ചി : ഇന്ത്യയിലെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന പുതിയ മലയാളം വെബ് സീരീസിൽ മോളിവുഡ് സൂപ്പർതാരം :നിവിൻ പോളി നായകനായി എത്തുന്നു. ഫാർമ എന്ന് പേരു നൽകിയിരിക്കുന്ന സീരീസ് ഒരുക്കുന്നത് പി. ആർ അരുൺ ആണ്. സംവിധായകൻ തന്നെയാണ് ഈ ബിഗ് ബജറ്റ് വെബ് സീരീസിന്റെ തിരക്കഥയും ഒരുക്കുന്നത്. നിവിൻ പോളിയെ കൂടാതെ രജിത് കപൂർ, നരേൻ,പ്രശാന്ത് അലക്സാണ്ടർ,ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. മൂവീ മില്ലിന്റെ ബാനറിൽ കൃഷ്ണൻസേതുകുമാർ  നിർമ്മിക്കുന്നത്. ജേക്‌സ് ബിജോയ്  സംഗീതം, അബിനന്ദൻരാമാനുജം ചായഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗ് നിർവഹിക്കുന്നു.

ലൈൻ പ്രൊഡ്യൂസർ നോബിൾ ജേക്കബ്,ആർട്ട് രാജീവ് കോവിലകം, സൗണ്ട് ശ്രീജിത്ത്,വേഷവിധാനം രമ്യ സുരേഷ്,മേക്കപ്പ് സുധി കട്ടപ്പന, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാഗർ, അസോസിയേറ്റ് ഡയറക്ടർ, സ്റ്റിൽസ് സേതു അതിപ്പിള്ളി എന്നിവരാണ് അണിയറകളിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version