കുവൈറ്റ് കല ട്രസ്റ്റ് സാംബശിവന്‍ അവാര്‍ഡ് പ്രൊഫ. എം കെ സാനുവിന്

കുവൈറ്റ്-കല-ട്രസ്റ്റ്-സാംബശിവന്‍-അവാര്‍ഡ്-പ്രൊഫ.-എം-കെ-സാനുവിന്

കുവൈറ്റ് സിറ്റി > കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല) കുവൈറ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള സാംബശിവന്‍ മെമ്മോറിയല്‍ അവാര്‍ഡ് -2020 പ്രസിദ്ധ എഴുത്തുകാരനും, നിരൂപകനും, അധ്യാപകനും, സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രൊഫ. എം.കെ സാനുവിന്. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വിവിധ തലങ്ങളില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളും, സമൂഹത്തിന് നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളും പരിഗണിച്ചാണ് കല ട്രസ്റ്റ് അവാര്‍ഡിനായി പ്രൊഫ. എം.കെ സാനുമാഷിനെ തെരഞ്ഞെടുത്തത്.

ജൂലൈ 24 ന് രാവിലെ 9 മണിക്ക് കല ട്രസ്റ്റ് ചെയര്‍മാനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രൊഫ. എം.കെ സാനുവിന്റെ കൊച്ചിയിലുള്ള വസതിയില്‍ വെച്ച് അവാര്‍ഡ് കൈമാറുമെന്ന് ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹന്‍ പനങ്ങാട് അറിയിച്ചു.  അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version