രോഹിതിനും കോഹ്ലിക്കും പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജയും

രോഹിതിനും-കോഹ്ലിക്കും-പിന്നാലെ-വിരമിക്കൽ-പ്രഖ്യാപിച്ച്-രവീന്ദ്ര-ജഡേജയും

രോഹിതിനും കോഹ്ലിക്കും പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജയും

രോഹിതിനും കോഹ്ലിക്കും പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജയും

ഇന്ത്യ ടി20 ലോകകപ്പിൽ മുത്തമിട്ടതിന് പിന്നാലെ മുൻ നിര താരങ്ങളായ രോഹിത് ശർമ്മയുടേയും വിരാട് കോഹ്ലിയുടേയും ടി 20 ഫോർമാറ്റിൽ നിന്നുള്ള വിരമിക്കൽ വാർത്തയാണ് പുറത്തുവന്നത്

author-image

രവീന്ദ്ര ജഡേജ (ഫയൽ ചിത്രം)

ബാര്‍ബഡോസ്: 17 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ടി20 ലോകകപ്പിൽ മുത്തമിട്ടതിന് പിന്നാലെ മുൻ നിര താരങ്ങളായ രോഹിത് ശർമ്മയുടേയും വിരാട് കോഹ്ലിയുടേയും ടി 20 ഫോർമാറ്റിൽ നിന്നുള്ള വിരമിക്കൽ വാർത്തയാണ് പുറത്തുവന്നത്. ഇരു താരങ്ങൾക്കും പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മുതിർന്ന താരമായ രവീന്ദ്ര ജഡേജയും. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ജഡേജ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 

‘ഹൃദയം നിറഞ്ഞ നന്ദിയോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിനോട് വിടപറയുകയാണ്. അഭിമാനത്തോടെ കുതിച്ചുമുന്നേറുന്ന ഒരു കുതിരയെ പോലെ എന്റെ ഏറ്റവും മികച്ച പ്രകടനങ്ങൾ ഞാന്‍ രാജ്യത്തിന് വേണ്ടി എപ്പോഴും നല്‍കിയിട്ടുണ്ട്. ക്രിക്കറ്റിന്റെ മറ്റു ഫോര്‍മാറ്റുകളില്‍ തുടരും’, രവീന്ദ്ര ജഡേജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘ലോകകപ്പ് സ്വന്തമാക്കുക എന്നത് എപ്പോഴും ഒരു സ്വപ്‌നമായിരുന്നു. എന്റെ ടി20 കരിയറിന്റെ ഏറ്റവും അത്യുന്നതിയായിരുന്നു ഈ ലോകകപ്പ് നേട്ടം. എല്ലാ ഓര്‍മ്മകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും അചഞ്ചലമായ പിന്തുണയ്ക്കും ഏവർക്കും നന്ദി’, ജഡേജ കൂട്ടിച്ചേര്‍ത്തു.

74 ടി20 മത്സരങ്ങളിൽ നിന്നും 21.05 ശരാശരിയാണ് ബാറ്റിങിൽ ജഡേജയ്ക്കുള്ളത്. 127.16 സ്‌ട്രൈക്ക് റേറ്റിൽ515 റൺസും താരം നേടിയിട്ടുണ്ട്.ഓൾ റൗണ്ടറായ രവീന്ദ്ര ജഡേജ 13 എന്ന ഇക്കോണമിയിൽ 54 വിക്കറ്റുകളും ടി 20 ഫോമാറ്റിൽ നേടിയിട്ടുണ്ട്.

Read more

Exit mobile version