മഴയിലും ആവേശം വാനോളം; മുംബൈയെ നീലക്കടലാക്കി ‘വിശ്വവിജയികൾ’

മഴയിലും-ആവേശം-വാനോളം;-മുംബൈയെ-നീലക്കടലാക്കി-‘വിശ്വവിജയികൾ’

മഴയിലും ആവേശം വാനോളം; മുംബൈയെ നീലക്കടലാക്കി ‘വിശ്വവിജയികൾ’

മഴയിലും ആവേശം വാനോളം; മുംബൈയെ നീലക്കടലാക്കി ‘വിശ്വവിജയികൾ’

മറൈൻ ഡ്രൈവിൽ അണിനിരന്നവർ ഹാർദ്ദിക് പാണ്ഡ്യക്ക് വേണ്ടി മുദ്രാവാക്യം മുഴക്കിയതും കാലത്തിന്റെ കാവ്യനീതിയായി മാറി എന്നതും എടുത്ത് പറയേണ്ടതാണ്

author-image

Express photo by Deepakjoshi

മുംബൈ: വിശ്വവിജയികളായ ടീം ഇന്ത്യയുടെ വീരനായകൻമാർക്ക് ആവേശം നിറഞ്ഞ സ്വീകരണമൊരുക്കി മുംബൈ. ടി20 ലോകകപ്പ് കിരീടം നേടിയ ശേഷം വ്യാഴാഴ്ച പുലർച്ചെ ബാർബഡോസിൽ നിന്ന് എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് ശേഷമാണ് മുംബൈയിൽ വിമാനമിറങ്ങിയത്. ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന്റെ മെ​ഗാ റോഡ്ഷോയ്ക്ക് മുംബൈ മറൈൻ ഡ്രൈവിൽ നീലക്കടലാണ് അണിനിരന്നത്.

— Ctrl C Ctrl Memes (@Ctrlmemes_) July 4, 2024

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ താരങ്ങൾക്കൊപ്പം വിജയ ആഘോഷത്തിന് ലക്ഷക്കണക്കിന് ആരാധകരാണ് എത്തിച്ചേർന്നത്. മുംബൈയിൽ പെയ്യുന്ന മഴ ആരാധക ആവേശത്തിന് തടസമായില്ല. മറൈൻ ഡ്രൈവിൽ അണിനിരന്നവർ ഹാർദ്ദിക് പാണ്ഡ്യക്ക് വേണ്ടി മുദ്രാവാക്യം മുഴക്കിയതും കാലത്തിന്റെ കാവ്യനീതിയായി മാറി എന്നതും എടുത്ത് പറയേണ്ടതാണ്. ഇന്ത്യൻ താരങ്ങൾ സഞ്ചരിച്ച ചാമ്പ്യൻസ് 2024 എന്ന പേരിൽ പ്രത്യേകം ക്രമീകരിച്ച ബസ്സിൽ പാണ്ഡ്യയാണ് വിശ്വകിരീടം കൈയ്യിലേന്തിയത്.

വാങ്കഡെ സ്റ്റേഡ‍ിയം വരെയാണ് ഇന്ത്യൻ ടീമിന്റെ റോഡ്ഷോ നടക്കുന്നത്. 2007 ട്വന്റി 20 ലോകകപ്പ് നേടിയ എം എസ് ധോണിയുടെ യാത്രയ്ക്ക് സമാനമായാണ് ഇത്തവണയും ഇന്ത്യൻ ക്രിക്കറ്റിന്റെ ഈറ്റില്ലമായ മുംബൈയിൽ റോഡ്ഷോ സംഘടിപ്പിച്ചിരിക്കുന്നത്. 2007ൽ എം എസ് ധോണിയും സംഘവും സഞ്ചരിച്ച ബസിന് വിജയരഥ് എന്നായിരുന്നു പേര് നൽകിയിരുന്നത്.

Read more

Exit mobile version