ഇന്ത്യ-സിംബാബ്‌വെ ടി 20 പരമ്പരയ്ക്ക് നാളെ തുടക്കം, അറിയാം മത്സരക്രമം

ഇന്ത്യ-സിംബാബ്‌വെ-ടി-20-പരമ്പരയ്ക്ക്-നാളെ-തുടക്കം,-അറിയാം-മത്സരക്രമം

ഇന്ത്യ-സിംബാബ്‌വെ ടി 20 പരമ്പരയ്ക്ക് നാളെ തുടക്കം, അറിയാം മത്സരക്രമം

ലോകകപ്പ് നേടിയ ടീമിലെ ആരും ആദ്യ രണ്ടു മത്സരങ്ങളിൽ ഇല്ല. സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവര്‍ അവസാന മൂന്ന് ടി20 മത്സരങ്ങളിൽ കളിക്കും

author-image

ട്വന്റി ട്വന്റി

ന്യൂഡൽഹി: ഇന്ത്യ-സിംബാബ്‌വെ ടി 20 പരമ്പരയ്ക്ക് നാളെ തുടക്കമാകും. ടി 20 ലോകകപ്പ് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം പോരാട്ടത്തിനിറങ്ങുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയതാണ് പരമ്പര. ശുഭ്മാൻ ഗില്ലാണ് ടീമിനെ നയിക്കുന്നത്. ഐപിഎല്ലിൽ തിളങ്ങിയ യുവതാരനിരയുമാണ് സിംബാ‌ബ്‌വെയിൽ ഇന്ത്യ മത്സരത്തിനിറങ്ങുന്നത്.

ലോകകപ്പ് നേടിയ ടീമിലെ ആരും ആദ്യ രണ്ടു മത്സരങ്ങളിൽ ഇല്ല. സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവര്‍ അവസാന മൂന്ന് ടി20 മത്സരങ്ങളിൽ കളിക്കും. ജൂലൈ 6, 7, 10, 13, 14 തീയതികളിലാണ് മത്സരങ്ങള്‍. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് എല്ലാ മത്സരങ്ങളും നടക്കുക. ജൂലൈ 14 നാണ് ഫൈനൽ മത്സരം.

ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് മത്സരം തുടങ്ങുക. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ലൈവ് സ്ട്രീമിങ്ങില്‍ സോണി ലിവ്‌ലിലും മത്സരം തത്സമയം കാണാനാകും.

Date Fixture Venue
July 6 India vs Zimbabwe, 1st T20I Harare Sports Club
July 7 India vs Zimbabwe, 2nd T20I Harare Sports Club
July 10 India vs Zimbabwe, 3rd T20I Harare Sports Club
July 13 India vs Zimbabwe, 4th T20I Harare Sports Club
July 14 India vs Zimbabwe, 5th T20I Harare Sports Club

ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, അഭിഷേക് ശർമ്മ, റിങ്കു സിങ്, ധ്രുവ് ജുറെൽ, റിയാൻ പരാഗ്, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, തുഷാർ ദേശ്പാണ്ഡെ, സായ് സുദർശൻ, ജിതേഷ് ശർമ്മ, ഹർഷിത് റാണ.

Read More

Subscribe to our Newsletter! Be the first to get exclusive offers and the latest news

Exit mobile version