‘പുതുയുഗം,’ സിംബാബ്‌വെയ്ക്കെതിരെ മൂന്ന് പുതുമുഖങ്ങളെ പരീക്ഷിക്കാൻ ഇന്ത്യ: IND vs ZIM 2024 1st T20I Playing 11

‘പുതുയുഗം,’-സിംബാബ്‌വെയ്ക്കെതിരെ-മൂന്ന്-പുതുമുഖങ്ങളെ-പരീക്ഷിക്കാൻ-ഇന്ത്യ:-ind-vs-zim-2024-1st-t20i-playing-11

‘പുതുയുഗം,’ സിംബാബ്‌വെയ്ക്കെതിരെ മൂന്ന് പുതുമുഖങ്ങളെ പരീക്ഷിക്കാൻ ഇന്ത്യ: IND vs ZIM 2024 1st T20I Playing 11

IND vs ZIM Playing 11: സീനിയർ താരങ്ങളില്ലാതെ ഇന്ത്യൻ ടീം ഇന്ന് സിംബാബ്‌വെയെ നേരിടും. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടിൽ വൈകിട്ട് 4 മുതലാണ് മത്സരം

author-image

IND vs ZIM

IND vs ZIM Playing 11 1st T20I Match: ടി20 ലോകകപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തോടെ ലോകജേതാക്കൾ ഇന്ന് സിംബാബ്‌വെയെ നേരിടും. അഞ്ച് മത്സരങ്ങളടങ്ങുന്നതാണ് ഇന്ത്യ-സിംബാബ്‌വെ ടി 20 പരമ്പര. പ്രതിഭ സമ്പന്നമായ ഒരുകൂട്ടം യുവതാരങ്ങളുമായാണ് ഇന്ത്യൻ ടീം, സിംബാബ്‌വെയിലെ ഹരാരെ സ്പോർസ് ക്ലബിലേക്ക് വണ്ടികയറിയത്. ശുഭ്മാൻ ഗില്ലാണ് ഇന്ത്യൻ ടീമിന്റെ നായകൻ.

ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയർ താരങ്ങൾ വിരമിച്ചതിന് ശേഷം, വരും വർഷങ്ങളിലേക്കുള്ള ടി20 ടീമിന്റെ ഭാവി നിർണയിക്കുന്ന മത്സരങ്ങൾക്ക് കൂടിയാണ് ഇതോടെ തുടക്കമാകുന്നത്. അതേസമയം, ഇന്ത്യയുടെ ഓഫ് സീസൺ പര്യടനം പരമാവധി പ്രയോജനപ്പെടുത്താനാകും ആതിഥേയർ പദ്ധതിയിടുന്നത്. ടി20 ലോകകപ്പ് പരാജയത്തിന് ശേഷം സിംബാബ്‌വെയെ വീണ്ടും റഡാറിൽ എത്തിക്കാൻ സാധ്യതയുള്ള ഒരു കൂട്ടം പുതുമുഖങ്ങൾക്കാണ് സിക്കന്ദർ റാസയുടെ നേതൃത്വത്തിലുള്ള ടീം അവസരം നൽകുന്നത്. 

ഇന്ത്യൻ ടീമിൽ കുറഞ്ഞത് മൂന്ന് പുതുമുഖങ്ങൾക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. അഭിഷേക് ശർമ്മ ആദ്യ മത്സരത്തിൽ അരങ്ങേറ്റം നടത്തുമെന്ന് ശുഭ്മാൻ ഗില്ല് വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഓൾറൗണ്ടർ റിയാൻ പരാഗിനും അരങ്ങേറ്റത്തിന് അവസരം ലഭിക്കും. റുതുരാജ് ഗെയ്‌ക്‌വാദ് മൂന്നാം സ്ഥാനത്ത് ഇറങ്ങുമ്പോൾ നാലാം നമ്പറിൽ റിയാന് ഇറങ്ങാനാണ് സാധ്യത. 

— Zimbabwe Cricket (@ZimCricketv) July 6, 2024

സഞ്ജു സാംസണിൻ്റെ അഭാവത്തിൽ, രാജസ്ഥാൻ റോയൽസ് സഹതാരം ധ്രുവ് ജുരൽ വിക്കറ്റ് കീപ്പിംഗ് ചുമതലയേറ്റെടുത്ത് അരങ്ങേറ്റം നടത്തിയേക്കും. കൂടാതെ ആദ്യ രണ്ട് മത്സരങ്ങളിൽ, തുഷാർ ദേശ്പാണ്ഡെ, ഹർഷിത് റാണ എന്നിവർക്കും അരങ്ങേറ്റത്തിന് അവസരം നൽകാൻ സാധ്യതയുണ്ട്.

സ്പിൻ ഡിപ്പാർട്ട്‌മെൻ്റിൽ, ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയി, റിങ്കു സിംഗ് എന്നിവരും, പേസ് ഡിപ്പാർട്ട്‌മെൻ്റിൽ അവേശ് ഖാൻ, മുകേഷ് കുമാർ, ഖലീൽ അഹമ്മദ് എന്നിവരും കളിക്കാനാണ് സാധ്യത. 

ലോകകപ്പ് നേടിയ ടീമിലെ ആരും ആദ്യ രണ്ടു മത്സരങ്ങളിൽ ഇല്ല. സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവര്‍ അവസാന മൂന്ന് ടി20 മത്സരങ്ങളിൽ കളിക്കും. ജൂലൈ 6, 7, 10, 13, 14 തീയതികളിലാണ് മത്സരങ്ങള്‍. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് എല്ലാ മത്സരങ്ങളും നടക്കുക. ജൂലൈ 14 നാണ് ഫൈനൽ മത്സരം. ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് മത്സരം തുടങ്ങുക. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ലൈവ് സ്ട്രീമിങ്ങില്‍ സോണി ലിവ്‌ലിലും മത്സരം തത്സമയം കാണാനാകും.

ഇന്ത്യ സാധ്യത ടീം: ശുഭ്‌മാൻ ഗിൽ (സി), റുതുരാജ് ഗെയ്‌ക്‌വാദ്, അഭിഷേക് ശർമ, റിയാൻ പരാഗ്, ധ്രുവ് ജൂറൽ (ഡബ്ല്യു), റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അവേഷ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ.

Read More

Exit mobile version