ഇന്ത്യൻ നായകനായി രോഹിത് ശർമ്മ തുടരും; പൂർണ്ണ വിശ്വാസമെന്ന് ജയ് ഷാ

ഇന്ത്യൻ-നായകനായി-രോഹിത്-ശർമ്മ-തുടരും;-പൂർണ്ണ-വിശ്വാസമെന്ന്-ജയ്-ഷാ

ഇന്ത്യൻ നായകനായി രോഹിത് ശർമ്മ തുടരും; പൂർണ്ണ വിശ്വാസമെന്ന് ജയ് ഷാ

ഇന്ത്യൻ നായകനായി രോഹിത് ശർമ്മ തുടരും; പൂർണ്ണ വിശ്വാസമെന്ന് ജയ് ഷാ

രോഹിതിന്റെ ക്യാപ്റ്റൻസിയിൽ ചാമ്പ്യൻസ് ട്രോഫിയും, ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഇന്ത്യ നേടുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു

author-image

ചിത്രം: എക്സ്/ബിസിസിഐ

ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ നായകസ്ഥാനത്ത് തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. വരാനിരിക്കുന്ന 2025 ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിലും, അടുത്ത വർഷം നടക്കാനിരിക്കുന്ന മൂന്നാം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും രോഹിതിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ വിജയിക്കുമെന്ന്, ജയ് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

‘രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ ഡബ്ല്യുടിസി ഫൈനലും ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ ബിസിസിഐ പങ്കിട്ട വീഡിയോയിൽ ജയ് ഷാ പറഞ്ഞു.

രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ, 11 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒരു ഐസിസി കിരീടം സ്വന്തമാക്കുന്നത്. ബാർബഡോസിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏഴ് റൺസിൻ്റെ ഗംഭീര വിജയമാണ് നീലപ്പട നേടിയത്. 2007ലെ ആദ്യ ടി20 ലോകകപ്പിന് ശേഷം, ഇന്ത്യ 17 വർഷങ്ങൾക്ക് ശേഷമാണ് ടി20 ലോകകപ്പിൽ മുത്തമിടുന്നത്.

ടി20 ലോകകപ്പിന് മുൻപ്, രോഹിതിൻ്റെ ക്യാപ്റ്റൻസിയിൽ രണ്ട് ഫൈനലുകളിൽ ഇന്ത്യ സ്ഥാനം നേടി. ഏകദിന ലോകകപ്പ്, ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് എന്നീ പ്രധാന മത്സരങ്ങളിലാണ് ഇന്ത്യ ഫൈനലിലെത്തിയത്. ടി20 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്, സീനിയർ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവർ ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

രോഹിതിന്റെ വിരമിക്കലോടെ, ടി20 നായക സ്ഥാനത്തേക്ക് ഇനി ആരെത്തുമെന്ന ആകാഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. മുഖ്യ പരിശീലകൻ ആരാണെന്നും ബിസിസിഐ ഉടൻ പ്രഖ്യാപിക്കും.

Read More

Subscribe to our Newsletter! Be the first to get exclusive offers and the latest news

Exit mobile version