പക അത് വീട്ടാനുള്ളതാണ്; സിംബാബ്‌വെയെ നിഷ്പ്രഭാമക്കി ഇന്ത്യ

പക-അത്-വീട്ടാനുള്ളതാണ്;-സിംബാബ്‌വെയെ-നിഷ്പ്രഭാമക്കി-ഇന്ത്യ

പക അത് വീട്ടാനുള്ളതാണ്; സിംബാബ്‌വെയെ നിഷ്പ്രഭാമക്കി ഇന്ത്യ

പക അത് വീട്ടാനുള്ളതാണ്; സിംബാബ്‌വെയെ നിഷ്പ്രഭാമക്കി ഇന്ത്യ

അഭിഷേക് ശർമ്മയുടെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യൻ യുവനിരയ്ക്ക് കൂറ്റൻ വിജയം, 15 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത ആവേശ് ഖാൻ ബൗളിങിൽ തിളങ്ങി

author-image

Photo: X/Johns

ഹരാരെ: രണ്ടാം ടി20യിൽ സിംബാബ്‌വെയെ തരിപ്പണമാക്കി ഇന്ത്യ. 100 റൺസിന്റെ രാജകീയ വിജയമാണ് ശുഭ്മാൻ ഗില്ലിന്റെ നീലപ്പട സ്വന്തമാക്കിയത്. ആദ്യ ടി20യിലേറ്റ കനത്ത തോൽവിക്കുള്ള മറുപടിയാണ് വിശ്വവിജയികൾ നൽകിയത്. അഭിഷേക് ശർമ്മയുടെ സെഞ്ചുറിയും ആവേശ് ഖാന്റെ മിന്നും ബൗളിങും ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് അടിച്ചു കൂട്ടി. അഭിഷേക് ശർമ്മ 47 പന്തിൽ 100 റൺസ്, റുതുരാജ് ഗെയ്‌ക്‌വാദ് 47 പന്തിൽ 77*, റിങ്കു സിങ് 22 പന്തിൽ 48* റൺസ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ സിംബാബ്‌വെയെ 18.4 ഓവറിൽ 134 റൺസിന് ഇന്ത്യൻ യുവനിര ഒതുക്കുകയായിരുന്നു.

39 പന്തില്‍ 43 റണ്‍സ് നേടിയ വെസ്ലി മധ്‌വരെയ്ക്ക് മാത്രമാണ് സിംബാബ്‌വെക്കായി ഭേതപ്പെട്ട സ്കോർ നേടാനായത്. ബ്രയാന്‍ ബെന്നറ്റ് (9 പന്തില്‍ 26) തകര്‍പ്പനടി നടത്തിയെങ്കിലും അധികനേരം പിടിച്ചുനിൽക്കാനായില്ല. ലൂക്ക് ജോങ്‌വെ 21 പന്തില്‍ 23 റൺസ് എടുത്തു.

India‘s trio decimates Zimbabwe in Harare: Twitter erupts over Abhishek Sharma, Ruturaj Gaikwad, and Rinku Singh’s performance https://t.co/LyvIvmizqJ

— CricTracker (@Cricketracker) July 7, 2024

ഇന്ത്യക്കായി 3 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത ആവേശ് ഖാൻ ബൗളിങിൽ നിർണായകമായി. 3.4 ഓവറിൽ 37 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും മികച്ച ബൗളിങ് പുറത്തെടുത്തു. രവി ബിഷ്ണോയി (3/11), വാഷിംഗ്ടൺ സുന്ദർ (1/28) എന്നിവർ ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തിൽ തിളങ്ങിയ ശുഭ്മാൻ ഗില്ലിന് രണ്ടാം ടി20യിൽ തിളങ്ങാനായില്ല. 4 പന്തിൽ 2  രൺസ് നേടിയാണ് ഗില്ല് പുറത്തായത്.

Abhishek Sharma with his maiden Player of the match award. 🇮🇳 pic.twitter.com/8QlFp9DtMO

— Johns. (@CricCrazyJohns) July 7, 2024

5 മത്സരങ്ങളുള്ള പരമ്പരയിൽ ഒന്ന് വീതം വിജയവുമായി ഇന്ത്യയും സിംബാബ്‌വെയും സമനിലയിലാണ്. ലോകകപ്പ് വിജയത്തിന് ശേഷം സീനിയർ താരങ്ങൾ​ ഇല്ലാതെ രണ്ടാം നിര ടീമുമായാണ് ഇന്ത്യ ഇറങ്ങിയത്. ലോകകപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ ടി20 മത്സരത്തിലേറ്റ പരാജയം കനത്ത പ്രഹരമായിരുന്നു ഇന്ത്യക്ക്. കൂറ്റൻ വിജയത്തോടെ ശക്തമായ തിരിച്ചുവരവാണ് രണ്ടാം മത്സരത്തിലൂടെ ഇന്ത്യ നടത്തിയിരിക്കുന്നത്. 

Get the Inside Scoop on Who Said What! Explore the Post-Match Reactions, Insights of #ZIMvsINDhttps://t.co/CcQdFlabVx

— CricTracker (@Cricketracker) July 7, 2024

ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം, സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ തുടങ്ങിയ താരങ്ങൾ‍ അടുത്ത മൂന്ന് ടി20 മത്സരങ്ങളിൽ ഇന്ത്യൻ ടീമിനൊപ്പം ചേരും. ജൂലൈ 10, 13, 14 തീയതികളിലാണ് ഇനിയുള്ള മത്സരങ്ങള്‍. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് എല്ലാ മത്സരങ്ങളും നടക്കുക. 

Read More

Subscribe to our Newsletter! Be the first to get exclusive offers and the latest news

Exit mobile version