‘സർദാർ 2 വരുന്നു’; കാർത്തി സിനിമയുടെ ചിത്രീകരണം ജൂലൈ 15 ന്‌

‘സർദാർ-2-വരുന്നു’;-കാർത്തി-സിനിമയുടെ-ചിത്രീകരണം-ജൂലൈ-15-ന്‌

‘സർദാർ 2 വരുന്നു’; കാർത്തി സിനിമയുടെ ചിത്രീകരണം ജൂലൈ 15 ന്‌

 ചെന്നൈ > പ്രിൻസ് പിക്‌ചേഴ്‌സ്‌ നിർമ്മിച്ച്‌ കാർത്തി പ്രധാനവേഷത്തിലെത്തി പി എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ന്റെ രണ്ടാംഭാഗമെത്തുന്നു. ‘സർദാർ 2’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ജൂലൈ 15 ന്‌ ചെന്നൈയിൽ ആരംഭിക്കും. 2022 ലായിരുന്നു സർദാർ റിലീസ്‌ ചെയ്തത്‌. 

എസ് ലക്ഷ്മൺ കുമാർ നിർമ്മാതാവും എ വെങ്കിടേഷ് സഹനിർമ്മാതാവുമായ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്‌ യുവൻ ശങ്കർ രാജയാണ്. ജോർജ്ജ് സി വില്യംസാണ് ഛായാഗ്രാഹകൻ. എഡിറ്റർ വിജയ് വേലുക്കുട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version