നാട്ടുത്സവങ്ങൾക്ക് തുടക്കം: ഒമാനിൽ സന്ദർശകരുടെ ഒഴുക്ക്

നാട്ടുത്സവങ്ങൾക്ക്-തുടക്കം:-ഒമാനിൽ-സന്ദർശകരുടെ-ഒഴുക്ക്

നാട്ടുത്സവങ്ങൾക്ക് തുടക്കം: ഒമാനിൽ സന്ദർശകരുടെ ഒഴുക്ക്

മസ്‌കത്ത്‌ > വൈവിധ്യമാർന്ന പരിപാടികളോടെയുള്ള മൂന്ന് ഉത്സവങ്ങൾക്ക് ഒമാനിൽ തുടക്കമായി. ജബൽ  അഖ്ദറിലെ അൽ ദാഖിലിയ ഗവർണറേറ്റിൽ നടക്കുന്ന റുമ്മാന ഫെസ്റ്റിവലിൻ്റെ രണ്ടാം പതിപ്പ്, ദോഫാർ ഗവർണറേറ്റിലെ ഖരീഫ് ഫെസ്റ്റിവൽ, ‘അജ്വാ അഷ്ഖറ’ ഫോറത്തിൻ്റെ രണ്ടാം പതിപ്പ് എന്നിവയാണ് ഒമാനിൽ ആരംഭിച്ചത്.

വിവിധ പരിപാടികളും പ്രദർശനങ്ങളും ഫെസ്റ്റിവലുകളോടനുബന്ധിച്ച് നടക്കുന്നുണ്ട്. പട്ടം പറത്തൽ, പാരാഗ്ലൈഡിംഗ്, കരിമരുന്ന് പ്രയോ​ഗം, പരമ്പരാഗത മത്സരങ്ങൾ, നാടകങ്ങൾ, കവിത, കലാ സായാഹ്നങ്ങൾ, കലാ ശിൽപശാലകൾ, ബീച്ച് സോക്കർ, ബീച്ച് വോളിബോൾ, സൈക്കിൾ റേസിംഗ്, ‘ഡ്രാഗ് റേസ്  ‘ കാർ ചലഞ്ച്, ക്രിക്കറ്റ് ടൂർണമെൻ്റ് എന്നീ പരിപാടികൾ നടക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version