അസറ്റ് ‘ദ ലീഫ്’ 
നിര്‍മാണപ്രവര്‍ത്തനം തുടങ്ങി

അസറ്റ്-‘ദ-ലീഫ്’-
നിര്‍മാണപ്രവര്‍ത്തനം-തുടങ്ങി

അസറ്റ് ‘ദ ലീഫ്’ 
നിര്‍മാണപ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം > അസറ്റ് ഹോംസ് തിരുവനന്തപുരം കാര്യവട്ടത്ത് പുതിയ പാർപ്പിടപദ്ധതി ‘ദ ലീഫി’ന്റെ  നിർമാണപ്രവർത്തനം ആരംഭിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ്, അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ വി സുനിൽകുമാർ, കോർപറേഷൻ കൗൺസിലർ എം ബിനു, ലൂർദ് മാതാ പള്ളി വികാരി ജെറാർഡ് ദാസൻ എന്നിവർ ചേർന്ന് കല്ലിട്ടു.
 

പ്ലോട്ടിന്റെ 75 ശതമാനവും തുറസ്സായി വിട്ട് ഓക്‌സിജൻ പാർക്ക്, മിയാവാകി വനം തുടങ്ങിയ “ലീഫ്‌സ്റ്റൈൽ’ സംവിധാനങ്ങളോടെയാണ് 2, 3 കിടപ്പുമുറികളോടുകൂടിയ ഈ ആഡംബര പാർപ്പിട പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും സംസ്ഥാനത്തെ ഇത്തരത്തിലുള്ള ആദ്യപദ്ധതിയാണിതെന്നും സുനിൽകുമാർ പറഞ്ഞു. ബുക്ക് ചെയ്യുന്നവരെല്ലാം പ്ലോട്ടിൽ ഒരു മരം നട്ടുകൊണ്ടായിരിക്കും ബുക്കിങ് പൂർത്തിയാക്കുകയെന്നും ഇവയുടെ പരിപാലനം കമ്പനി ഏറ്റെടുക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version