കോവിഡ് ബാധിച്ച ഫോട്ടോഗ്രാഫർ അൻവർ കുവൈറ്റിൽ മരിച്ചു

കോവിഡ്-ബാധിച്ച-ഫോട്ടോഗ്രാഫർ-അൻവർ-കുവൈറ്റിൽ-മരിച്ചു

കുവൈറ്റ് സിറ്റി>  കുവൈറ്റിലെ പ്രമുഖ ഫോട്ടോഗ്രാഫർ അൻവർ സാദത്ത് (അൻസ്) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് ബിലാത്തിക്കുളം സ്വദേശിയായ അൻവർ നിരവധി വര്ഷങ്ങളായി കുവൈറ്റിലുണ്ട്.

കുവൈറ്റിലെ ഒട്ടുമിക്ക പ്രവാസി സംഘടനകളുടെയും പരിപാടികളിലെ സ്ഥിരം ഫോട്ടോഗ്രാഫറായിന്നു അൻവർ. കുവൈറ്റിലെ നിരവധി മാധ്യമങ്ങളിൽ അൻവറിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗബാധിതനായി അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

 എല്ലാവരുമായും ഏറെ അടുപ്പവും സൗഹൃദവും പുലർത്തിയിരുന്ന അൻവർ വലിയ സുഹൃദ് വലയത്തിനുടമയായിരുന്നു. ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version