ഫാമിലിമാന്റെ ട്രെയ്‌ലര്‍ ജൂൺ 4 നു ആമസോണ്‍ പ്രൈം പുറത്തിറക്കും

ഫാമിലിമാന്റെ-ട്രെയ്‌ലര്‍-ജൂൺ-4-നു-ആമസോണ്‍-പ്രൈം-പുറത്തിറക്കും

മുംബൈ : ഇരട്ട സംവിധായകരായ രാജും ഡികെയും ചേര്‍ന്നൊരുക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസ് ‘ ദ ഫാമിലിമാൻ’  എത്തുന്നു.  ഒന്‍പത് ഭാഗങ്ങളുള്ള സീരീസ്  ഒരു ആക്ഷന്‍-ഡ്രാമയാണ്. 

ആമസോണ്‍ ഒറിജിനല്‍ സീരീസിലൂടെ സൂപ്പര്‍താരം സാമന്ത അക്കിനേനി ആദ്യമായി ഡിജിറ്റല്‍ രംഗത്തെത്തുകയാണ്. പദ്മശ്രീ ജേതാവ് മനോജ് ബാജ്പയി, പ്രിയാമണി, എന്നിവര്‍ക്കൊപ്പം ഷരീബ് ഹാഷ്മി. സീമ ബിശ്വാസ്, ദര്‍ശന്‍ കുമാര്‍, ഷരദ് ഖേല്‍ക്കര്‍, സണ്ണി ഹിന്ദുജ, ശ്രേയ ധന്വന്തരി, ഷഹാബ് അലി, വേദാന്ത് സിന്‍ഹ, മഹേക് ഥാക്കൂര്‍ എന്നിവരടക്കമുള്ള  താരങ്ങളും വേഷമിടുന്നു. മൈം ഗോപി, രവീന്ദ്ര വിജയ്, ദേവദര്‍ശിനി ചേതന്‍, ആനന്ദ് സാമി, എന്‍. അളഗംപെരുമാള്‍ തുടങ്ങിയ തമിഴ് ചലച്ചിത്ര താരങ്ങളും ഷോയില്‍ വേഷമിടുന്നുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version