കേളി കുടുംബവേദി സ്മിതയ്ക്ക് യാത്രയയപ്പ് നൽകി

കേളി-കുടുംബവേദി-സ്മിതയ്ക്ക്-യാത്രയയപ്പ്-നൽകി

റിയാദ് > പതിനാറ് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കേളി കുടുംബവേദി അംഗം പി വി സ്മിതയ്ക്ക് കുടുബവേദിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. റിയാദ് ഇന്ത്യൻ സ്‌കൂൾ അധ്യാപികകൂടിയായ സ്മിത കുടുംബവേദി ബത്ത യൂണിറ്റ് അംഗമാണ്. മലയാളം മിഷൻ റിയാദ് ചാപ്റ്റർ അധ്യാപികയായും പ്രവർത്തിച്ചിരുന്നു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയാണ്.

കുടുംബവേദി ബത്ത യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ്  ചടങ്ങിൽ വെച്ച് കുടുംബ വേദി പ്രസിഡന്റ് പ്രിയ വിനോദ് കുടുംബവേദിയുടെ ഉപഹാരം സ്മിതയ്ക്ക് കൈമാറി.

ചടങ്ങിൽ ബത്ത യൂണിറ്റ് ട്രഷറർ ഷൈനി അറയ്‌ക്കൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സന്ധ്യ രാജ്, അനിൽ അറയ്ക്കൽ, വിനോദ്, കുടുംബവേദിയിലെ കുട്ടികളായ ഹേന പുഷ്പരാജ്, നേഹ പുഷ്പരാജ്, അനാമിക അറയ്ക്കൽ, അവന്തിക അറയ്ക്കൽ, ഗൗതം കൃഷ്ണ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യാത്രയയപ്പിന് സ്മിത നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version