സ്വകാര്യഭാഗങ്ങളിൽ കുപ്പി കയറ്റുകയും അതിക്രൂരമായ ബലാത്സംഗത്തിനു ഇരയാക്കുകയും ചെയ്ത യുവതിയെ ബെംഗളൂരു പോലീസ് കോഴിക്കോടു നിന്നാണ് കണ്ടെത്തിയത്.
പ്രതീകാത്മക ചിത്രം Photo: The Times of India/File
ഹൈലൈറ്റ്:
- കേസിൽ ആറുപേര്‍ അറസ്റ്റിൽ
- പ്രതികളിൽ യുവതിയുടെ ബന്ധുവും
- കേരളത്തിലേയ്ക്ക് അടക്കം അന്വേഷണം വ്യാപിപ്പിക്കും
കോഴിക്കോട്: ബെംഗളൂരുവിൽ യുവതിയെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കി വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യുവതിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശ് സ്വദേശിയായ യുവതിയെ കോഴിക്കോട് നിന്നു കണ്ടെത്തിയെന്നാണ് മനോരമ റിപ്പോര്‍ട്ട്. വീഡിയോയുടെ അടിസ്ഥാനത്തിൽ പ്രതികള്‍ അറസ്റ്റിലായെങ്കിലും കേസന്വേഷണത്തിൽ ഇരയായ യുവതിയുടെ മൊഴി നിര്‍ണായകമാണ്.
സ്വകാര്യഭാഗങ്ങളിൽ കുപ്പി കയറ്റി ഉള്‍പ്പെടെ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കുന്നതിൻ്റെ ദൃശ്യങ്ങളായിരുന്നു പുറത്തു വന്നത്. സംഭവത്തിൽ യുവതിയുടെ ബന്ധു ഉള്‍പ്പെടെ ആറു പേരാണ് അറസ്റ്റിലായത്. സംഭവത്തിന് പെൺവാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുടെ മൊഴി ഇന്നു ബെംഗളൂരു പോലീസ് രേഖപ്പെടുത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിലേയ്ക്ക് അടക്കം അന്വേഷണം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
Also Read: രണ്ടാം തരംഗം കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 1,65,553 കൊവിഡ് 19 കേസുകൾ
ഒരാഴ്ച മുൻപാണ് കേസിന് ആസ്പദമായ പീഡനം നടന്നതെന്നാണ് പോലീസ് പറയുന്നത്. വിഡിയോയിൽ നിന്നു ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മനുഷ്യക്കടത്തിലൂടെയാണ് 22കാരിയെ ബെംഗളൂരുവിൽ എത്തിച്ചതെന്നാണ് വിവരം. യുവതി രക്ഷപെട്ട് കേരളത്തിലെത്തിയെങ്കിലും വീണ്ടും ബലം പ്രയോഗിച്ച് തിരിച്ചു ബെംഗളൂരുവിൽ എത്തികകുകയായിരുന്നു. ഇതിനു ശേഷമായിരുന്നു ക്രൂരപീഡനത്തിന് ഇരയായത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ കുപ്പി കയറ്റുന്നതും ക്രൂരമായി മര്‍ദ്ദിക്കുന്നതും ബലാത്സംഗം ചെയ്യുന്നതുമായിരുന്നു ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. ഈ വീഡിയോ വൈറലായതിനു പിന്നാലെ പോലീസ് അന്വേഷണം തുടങ്ങുകയായിരുന്നു.
Also Read: വയലാർ രാമവർമയുടെ ഇളയ മകൾ സിന്ധു കൊവിഡ് ബാധിച്ചു മരിച്ചു
തെളിവെടുപ്പിനിടെ രക്ഷപെടാൻ ശ്രമിച്ച രണ്ട് പ്രതികളെ പോലീസ് വെടിവെച്ചു വീഴ്ത്തിയിരുന്നു. കേസിൽ രണ്ട് സ്ത്രീകളും അറസ്റ്റിലായിട്ടുണ്ടെന്നും ഇതിൽ ഒരാള്‍ യുവതിയുടെ അകന്ന ബന്ധുവാണെന്നും ബെംഗളൂരു പോലീസ് കമ്മീഷണര്‍ കമാൽ പന്ത് അറിയിച്ചു. സാമ്പത്തിക പ്രശ്നത്തിലുള്ള തര്‍ക്കമാണ്പീഡനത്തിൽ കലാശിച്ചതെന്നാണ് കരുതുന്നത്. യുവതിയെ പോലീസ് ബെംഗളൂരുവിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ കേസിലെ ആറു പ്രതികളും റിമാൻഡിലാണ്.
‘ന്യൂനപക്ഷ മെറിറ്റ് സ്കോളർഷിപ്പ് വിഷയത്തിൽ ഇടതുപക്ഷം തെറ്റിധാരണ ഉണ്ടാക്കി’
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : police finds victim in bengaluru assault viral video in kozhikode as six accused arrested
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download