ഫ്ലൈ ദുബായ് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവച്ചു

ഫ്ലൈ-ദുബായ്-ഇന്ത്യയിൽ-നിന്നുള്ള-വിമാന-സർവീസുകൾ-നിർത്തിവച്ചു

ദുബായ് > ഇനിയൊരു അറിയിപ്പുണ്ടാകുന്നത്‌ വരെ ഇന്ത്യയിൽനിന്നുള്ള വിമാന സർവീസുകൾ നിർത്തിയതായി ഫ്ലൈ ദുബായ്‌.  പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള യുഎഇ സർവീസുകളും നിർത്തിയതായി കമ്പനി അറിയിച്ചു. മറ്റ്‌ വിമാന കമ്പനികള്‍ സര്‍വീസ് നടത്തും.

കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മാസങ്ങൾ നീണ്ട വിലക്കിനുശേഷം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്‌ നിബന്ധനകളോടെ യുഎഇ കഴിഞ്ഞ ദിവസം പ്രവേശനം അനുവദിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version