രാവിലെ നടക്കാൻ പോകുന്ന ആളുകളെ കാണാറില്ലേ? ‘ഇത്ര രാവിലെ ഇവർക്കൊക്കെ ഇതെന്തിന്റെ സൂക്കേടാ’ എന്ന് ചിന്തിക്കാൻ വരട്ടെ, രാവിലെ നടക്കുന്നത് ആരോഗ്യത്തിന് പല തരത്തിൽ ഗുണം ചെയ്യും എന്ന കാര്യം അറിയാമോ?
രാവിലെ നടക്കുന്നത് വെറുതേയാകില്ല, നേടാം ഈ ഗുണങ്ങൾ
ഹൈലൈറ്റ്:
- ദിവസവും രാവിലെ നടന്നാൽ കിട്ടുന്ന ആരോഗ്യ ഗുണങ്ങൾ ചെറുതല്ല
- രാവിലെ നടത്തം പതിവാക്കുന്നത് ആരോഗ്യത്തെ ഏതൊക്കെ രീതിയിൽ സഹായിക്കുമെന്ന് നോക്കാം
പ്രമേഹം നിയന്ത്രിക്കാം, സാധ്യത കുറയ്ക്കാം
ഇക്കാലത്ത്, പലരും ടൈപ്പ് 2 പ്രമേഹം അനുഭവിക്കുന്നു. ജീവിതശൈലിയിലെ പല മാറ്റങ്ങളും കാരണം, പ്രമേഹം ഇന്നത്തെ കാലത്ത് ജനങ്ങൾക്കിടയിൽ വളരെ സാധാരണമായി മാറിയിരിക്കുന്നു. രാവിലെ 30 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് പേശികളിലെ കോശങ്ങളെ കൂടുതൽ ഗ്ലൂക്കോസ് ഉപയോഗിക്കാനും വയറിലെ കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്നു.
ഹൃദയാരോഗ്യത്തിന്
നിങ്ങൾ ഒരു ഹൃദ്രോഗിയാണെങ്കിൽ അല്ലെങ്കിൽ ഹൃദയസംബന്ധമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, നടത്തം നിങ്ങൾക്ക് ഒരു നല്ല വ്യായാമ മാർഗ്ഗം ആയിരിക്കും. ദിവസവും രാവിലെ നടക്കുന്നത് പക്ഷാഘാതം അഥവാ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു, ഹൃദയത്തിനും ഇത് നല്ലതാണ്. പ്രഭാത നടത്തം നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ ശക്തിപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.സ്കിപ്പിംഗ് ശീലമാക്കിക്കോളൂ, ആരോഗ്യവും ശരീര സൗന്ദര്യവും നേടാം
ശരീരഭാരം കുറയ്ക്കാൻ
ശരീരഭാരം കുറയ്ക്കാൻ കഠിനമായി ശ്രമിക്കുന്ന, എന്നാൽ തിരക്കേറിയ ഷെഡ്യൂൾ കാരണം ജിമ്മിൽ പോകാൻ കഴിയാത്ത ഒരാളാണോ നിങ്ങൾ? എങ്കിൽ പ്രഭാത നടത്തമാണ് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ഉത്തമ പ്രതിവിധി. 30 മിനിറ്റ് വേഗത്തിലുള്ള നടത്തം, കുറച്ച് കലോറി എരിച്ചുകളയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് എന്നിവ കുറയ്ക്കാം
സന്ധി വേദന കുറയ്ക്കാനുള്ള മികച്ച മാർഗ്ഗമാണ് നടക്കാൻ പോകുന്നത്. ആഴ്ചയിൽ 5 ദിവസം നടക്കുന്നത് വാതം അഥവാ ആർത്രൈറ്റിസ് വേദന ഒഴിവാക്കാനും ഊർജ്ജം നൽകാനും സഹായിക്കുന്നു.
കൊളസ്ട്രോൾ നില നിയന്ത്രിക്കുന്നു
നമ്മുടെ തെറ്റായ ഭക്ഷണ ശീലങ്ങൾ കാരണം, പലർക്കും കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് പ്രശ്നമാണ്. ഉയർന്ന കൊളസ്ട്രോളിന്റെ അളവ് ഹൃദയത്തിന് പ്രശ്നമുണ്ടാക്കുന്നു. ആരോഗ്യകരമായ ജീവിതം നയിക്കാൻ കൊളസ്ട്രോളിന്റെ അളവ് കൂടുതലോ കുറവോ ആയിരിക്കരുത്, സന്തുലിതമായി നിൽക്കണം. ദിവസവും നടക്കുന്നത് കൊളസ്ട്രോൾ നില നിയന്ത്രിക്കാൻ സഹായിക്കും.നാല്പതുകളിൽ ആരോഗ്യം കൈവിടാതിരിക്കാൻ…
വിഷാദത്തിനെതിരെ
ഇന്ന് ഏതാണ്ട് 75% ആളുകളെയും ബാധിക്കുന്ന ഒരു പ്രശ്നം ആയി മാറിക്കൊണ്ടിരിക്കുകയാണ് വിഷാദം. ചെറുപ്പക്കാരിലും മുതിർന്നവരിലും ഇത് വളരെ സാധാരണമാണ്. വിഷാദരോഗികളിൽ നടത്തിയ ഗവേഷണമനുസരിച്ച്, രാവിലെ 35-60 മിനിറ്റ് നടക്കാൻ പോകുന്നത് വിഷാദം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് നിങ്ങൾക്ക് കൂടുതൽ ഊർജസ്വലതയും മനോന്മേഷവും പകരുന്നു. രാവിലെ നടക്കാൻ പോകുന്നത് മാനസിക പിരിമുറുക്കത്തിൽ നിന്ന് മോചനം നേടുകയും നമ്മുടെ മനസ്സിനെ പോസിറ്റീവ് ചിന്തകളാൽ നിറയ്ക്കുകയും ചെയ്യുന്നു.
ശരീര സൗന്ദര്യത്തിനും
നല്ല മനോഹരമായ ആകൃതി ശരീരത്തിന് ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? രാവിലെ എഴുന്നേറ്റ് കുറച്ച് കഠിനാധ്വാനം മാത്രം ചെയ്താൽ മതി. അതെ, പ്രഭാത നടത്തം നിങ്ങളുടെ ശരീരത്തിന് മനോഹരമായ ആകൃതി ലഭിക്കാനും വഴക്കം നൽകാനും സഹായിക്കും. വേഗത്തിലുള്ള നടത്തം കൊഴുപ്പും കലോറിയും കത്തിക്കാൻ സഹായിക്കുന്നു.
നല്ല പ്രതിരോധശേഷിക്ക്
ഇന്നത്തെ സാഹചര്യത്തിൽ, നല്ല പ്രതിരോധശേഷിയുടെ പ്രാധാന്യം നാമെല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. ഈ കോവിഡ്-19 വ്യാപന സാഹചര്യത്തിൽ ആളുകൾ തങ്ങളുടെ പ്രതിരോധശേഷിയെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിട്ടുണ്ട്. പ്രഭാത നടത്തം നിങ്ങൾക്ക് ശുദ്ധവായുവും വിറ്റാമിൻ ഡിയും ലഭ്യമാക്കുന്നു, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഇവ രണ്ടും ആവശ്യമാണ് എന്ന കാര്യം പ്രത്യേകം ഓർക്കുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : amazing benefits of walking in the morning
Malayalam News from Samayam Malayalam, TIL Network