അമിതവണ്ണം കുറയ്ക്കാൻ പാടുപെടുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. എന്നാൽ ഒന്ന് ശ്രദ്ധിച്ചാൽ ഇത് നിയന്ത്രണത്തിൽ കൊണ്ടുവരാവുന്നതേയുള്ളൂ. ഭക്ഷണത്തിലെ നിയന്ത്രണമാണ് ഇതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
അമിതവണ്ണം കുറയ്ക്കാൻ വേണം ഈ അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ
ഹൈലൈറ്റ്:
- അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കാനുണ്ട് ചില അടിസ്ഥാന കാര്യങ്ങൾ
- വേണ്ടത് ആരോഗ്യകരമായ ഭക്ഷണശീലവും പതിവായുള്ള വ്യായാമവും
അതിനാൽ, അമിതവണ്ണം എന്ത് വിലകൊടുത്തും തടയേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നതിലൂടെ എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയുന്ന അവസ്ഥയാണ് അമിതവണ്ണം. എന്നാൽ ആദ്യം, ഈ അവസ്ഥയുടെ കാരണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
അമിതവണ്ണത്തിന്റെ കാരണങ്ങൾ
തെറ്റാത്ത ഭക്ഷണശീലമാണ് അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നത്. മോശം ജീവിതശൈലി തിരഞ്ഞെടുപ്പുകളും പാരമ്പര്യ ഘടകങ്ങളും ഇതിന്റെ ആക്കം കൂട്ടുന്നു. എന്നാൽ ഒരല്പം ശ്രദ്ധിച്ചാൽ ഇത് നിയന്ത്രണത്തിൽ കൊണ്ടുവരാം.അങ്ങനെയെങ്കിൽ ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിലൂടെയും ഒരു ചെറിയ ഭാരം കൂടുമ്പോൾ പോലും ജാഗ്രത പാലിക്കുന്നതിലൂടെയും നിങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ കഴിയും.
ഉദാസീനമായ ജീവിതശൈലിയും മോശം ഭക്ഷണശീലവുമാണ് അമിതവണ്ണത്തിന് പ്രധാന കാരണം എന്ന് പറഞ്ഞല്ലോ. ഇതോടൊപ്പം തന്നെ കൂട്ടി വായിക്കേണ്ടതാണ്ചില മരുന്നുകളും ചികിത്സാ നടപടികളും ആരോഗ്യപരമായ അവസ്ഥകളും. നല്ല ആരോഗ്യത്തിന് നിങ്ങൾക്ക് കുടിക്കാവുന്ന മികച്ച പാനീയങ്ങൾ ഇവയാണ്
ആരോഗ്യകരമായ ഭക്ഷണശീലം
ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ കഴിച്ച് അമിതവണ്ണം അകറ്റാം: ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ജങ്ക് ഫുഡ് പോലെയുള്ളവ ഒഴിവാക്കി, വ്യായാമം, ആരോഗ്യകരമായ ഭക്ഷണം എന്നിവ ശീലമാക്കുക. പഴങ്ങൾ, നട്ട്സ്, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, മാംസം, പാൽ, മത്സ്യം, കോഴി ഇറച്ചി എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. ഉയർന്ന കലോറി ഉള്ള ഭക്ഷണങ്ങൾക്ക് പകരം ഉയർന്ന പോഷക ഉള്ളടക്കമുള്ള ഭക്ഷണങ്ങൾ എല്ലായ്പ്പോഴും തിരഞ്ഞെടുക്കുക. ജലാംശം നിലനിർത്തുക. ഇത് വളരെ പ്രധാനപ്പെട്ടതാണ്.
ട്രാൻസ്, സാച്ചുറേറ്റഡ് കൊഴുപ്പുകൾ, പഞ്ചസാര നിറഞ്ഞ ഭക്ഷണങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക. റിഫൈൻ ചെയ്ത ധാന്യങ്ങൾ, ചുവന്ന മാംസം, ഉരുളക്കിഴങ്ങ് എന്നിവ ഒഴിവാക്കുക. ജ്യൂസുകൾക്ക് പകരം പാഴ്ങ്ങൾ അതുപോലെ കഴിക്കാൻ തിരഞ്ഞെടുക്കാം.
അമിതഭക്ഷണം ഒഴിവാക്കി, അമിതവണ്ണം കുറയ്ക്കാം
അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് സ്വയം അകന്നുനിൽക്കുക എന്നതാണ് അമിതവണ്ണത്തിനെതിരെ പോരാടാനുള്ള ഏറ്റവും നല്ല മാർഗം. ഇത് ചെയ്യുന്നതിന് നിങ്ങളെ സഹായിക്കുന്ന കുറച്ച് പൊടിക്കൈകൾ ഇതാ…
പ്രഭാതഭക്ഷണം നന്നായി കഴിക്കുക
രാജാവിനെപ്പോലെ പ്രഭാതഭക്ഷണം കഴിക്കുക. ഇത് നിങ്ങളുടെ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായിരിക്കണം. നിങ്ങൾ ഈ നേരത്തെ ഭക്ഷണം ഒഴിവാക്കുകയാണെങ്കിൽ, നിങ്ങൾ തീർച്ചയായും പകൽ സമയത്ത് അമിതമായി ഭക്ഷണം കഴിക്കും എന്ന് ഓർക്കുക. അതിനാൽ, നിങ്ങളുടെ ദിവസത്തിന് സമതുലിതവും പോഷകപ്രദവുമായ ഒരു തുടക്കം എല്ലായ്പ്പോഴും ഉണ്ടെന്ന് ഉറപ്പാക്കുവാൻ പ്രഭാതഭക്ഷണം നന്നായി കഴിക്കുക. അതുവഴി നിങ്ങൾക്ക് ദിവസം മുഴുവൻ സംതൃപ്തി അനുഭവപ്പെടും.
ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക
നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക. എല്ലാം ഒറ്റയടിക്ക് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അത് ക്രമേണ കുറയ്ക്കുക. ഭക്ഷണം നന്നായി ചവച്ചരച്ച് സമയമെടുത്ത് കഴിക്കുക. ഇത് നിങ്ങളുടെ വയർ നിറഞ്ഞിരിക്കുന്നുവെന്ന് മനസ്സിലാക്കാൻ നിങ്ങളുടെ തലച്ചോറിന് സമയം നൽകും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനുള്ള മികച്ച തന്ത്രമാണിത്.ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ ഈ അപകടങ്ങൾ
പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക
നിങ്ങളുടെ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഹോട്ടൽ ഭക്ഷണങ്ങളെ ആശ്രയിക്കുന്നത് നിർത്തുക. റെസ്റ്റോറന്റുകളിൽ നിന്നുള്ള ഭക്ഷണവും തട്ടുകടകളിൽ നിന്നുള്ള ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളും വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ അത്ര ആരോഗ്യകരമല്ല. പുറത്തുനിന്നുള്ള മിക്ക ഭക്ഷണങ്ങളും വളരെയധികം കലോറി അടങ്ങിയതും പൂരിത കൊഴുപ്പുകളും ട്രാൻസ് കൊഴുപ്പുകളും നിറഞ്ഞതുമാണ്. ഇവ അമിതവണ്ണത്തിന് പ്രധാന സംഭാവന നൽകുന്നു. കൂടാതെ, ഇത്തരം ഭക്ഷണങ്ങളുടെ അളവും കൂടുതലായിരിക്കും എന്നതിനാൽ ഇത് നിങ്ങളെ അമിതമായി കഴിക്കുവാനും പ്രേരിപ്പിക്കുന്നു.
ഭക്ഷണം കഴിക്കുമ്പോൾ അതിൽ ശ്രദ്ധിക്കുക
നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ, അത് മാത്രം ചെയ്യുക. നിങ്ങളുടെ ഫോൺ മാറ്റി ടെലിവിഷൻ സ്വിച്ച് ഓഫ് ചെയ്യുക, ഭക്ഷണം ശ്രദ്ധിച്ച്, ആസ്വദിച്ച് കഴിക്കുക. നിങ്ങളുടെ ഭക്ഷണത്തിലും അതിന്റെ രുചിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾ കഴിക്കുന്ന കലോറിയുടെ അളവ് ശ്രദ്ധിക്കുക. എപ്പോഴും ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക. വൈകാരിക ഭക്ഷണം ഒഴിവാക്കുക. അമിതമായി ഭക്ഷണം കഴിക്കാതിരിക്കാൻ ഇതെല്ലാം നിങ്ങളെ സഹായിക്കും.
വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ ഒരു വെള്ളം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : these basic things will help you prevent obesity
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download