Authored by Samayam Desk | Samayam MalayalamUpdated: Sep 3, 2022, 12:46 PM
മൂന്ന് വര്‍ഷം മുമ്പാണ് സമൂഹമാധ്യമങ്ങളില്‍ സജീവമായ സന്ദീപ് എന്ന യുവാവ് ഈ യുവതിയെ വിവാഹം ചെയ്തത്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സന്ദീപ് ഭാര്യയെ വീഡിയോ കോള്‍ ചെയ്യുമ്പോള്‍ അവര്‍ കുളിക്കുകയായിരുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് സമൂഹമാധ്യമങ്ങളില്‍ സജീവമായ സന്ദീപ് എന്ന യുവാവ് ഈ യുവതിയെ വിവാഹം ചെയ്തത്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സന്ദീപ് ഭാര്യയെ വീഡിയോ കോള്‍ ചെയ്യുമ്പോള്‍ അവര്‍ കുളിക്കുകയായിരുന്നു. വീഡിയോ കോള്‍ ഓണ്‍ ആയിരുന്നതിനാല്‍ സന്ദീപ് കുളിമുറി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഫോണില്‍ സൂക്ഷിച്ചു.
ഫേസ്ബുക്കില്‍ കൂടുതല്‍ ഫോളോവേഴ്സിനെ കൂട്ടാനായി സന്ദീപ് ഭാര്യയുടെ ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈ വീഡിയോ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഇത് നീക്കം ചെയ്യാന്‍ ഭാര്യ ആവശ്യപ്പെട്ടെങ്കിലും സന്ദീപ് കേട്ടില്ല. ഇതോടെ യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
Also Read: ലക്ഷദ്വീപിനു സമീപം ചക്രവാതച്ചുഴി; കേരളത്തില്‍ 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത
ഭാര്യ പരാതി നല്കിയ വിവരം അറിഞ്ഞതോടെ സന്ദീപ് വീഡിയോ നീക്കം ചെയ്തു. പിന്നാലെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തു. അപ്പോഴേയ്ക്കും ഒട്ടെറെ ആളുകള്‍ വീഡിയോ കണ്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.
ഫായിസ് അഷ്റഫ് സൈക്കിളിൽ ലണ്ടനിലേക്ക്; കണ്ണൂർ ജില്ലയിൽ എത്തി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Podcast: Play in new window | Download