Thursday, May 22, 2025
  • About Us
  • Advertise
  • Privacy & Policy
  • Contact Us
  • Login
Udaya Keralam
Advertisement
  • NEWS
    • All
    • INDIA
    • KERALA
    • PRAVASI
    • WORLD
    ശിവസേന [ഷിൻഡെ വിഭാഗം]

    ശിവസേന ഷിൻഡെ വിഭാഗത്തിന് പുതിയ യുവസാരഥികൾ!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    കുവൈത്തിലെ-ഫ്ലാറ്റിൽ-തീപിടിത്തം:-മലയാളി-കുടുംബത്തിലെ-നാലു-പേർ-മരിച്ചു

    കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

    മോളി-ഷാജി-അന്തരിച്ചു

    മോളി ഷാജി അന്തരിച്ചു

    ജൂലൈ-18-യൂണിയൻ-പ്രതിജ്ഞദിനമായി-യുഎഇ-രാഷ്‌ട്രപതി-പ്രഖ്യാപിച്ചു

    ജൂലൈ 18 യൂണിയൻ പ്രതിജ്ഞദിനമായി യുഎഇ രാഷ്‌ട്രപതി പ്രഖ്യാപിച്ചു

  • FEATURES
  • SPORTS
  • BUSINESS
  • CRIME
  • CINEMA
  • TECH
  • HEALTH
    • FOOD
    • FITNESS
  • LIFESTYLE
  • TRAVEL
  • MORE
    • VIRAL
No Result
View All Result
  • NEWS
    • All
    • INDIA
    • KERALA
    • PRAVASI
    • WORLD
    ശിവസേന [ഷിൻഡെ വിഭാഗം]

    ശിവസേന ഷിൻഡെ വിഭാഗത്തിന് പുതിയ യുവസാരഥികൾ!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    കുവൈത്തിലെ-ഫ്ലാറ്റിൽ-തീപിടിത്തം:-മലയാളി-കുടുംബത്തിലെ-നാലു-പേർ-മരിച്ചു

    കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

    മോളി-ഷാജി-അന്തരിച്ചു

    മോളി ഷാജി അന്തരിച്ചു

    ജൂലൈ-18-യൂണിയൻ-പ്രതിജ്ഞദിനമായി-യുഎഇ-രാഷ്‌ട്രപതി-പ്രഖ്യാപിച്ചു

    ജൂലൈ 18 യൂണിയൻ പ്രതിജ്ഞദിനമായി യുഎഇ രാഷ്‌ട്രപതി പ്രഖ്യാപിച്ചു

  • FEATURES
  • SPORTS
  • BUSINESS
  • CRIME
  • CINEMA
  • TECH
  • HEALTH
    • FOOD
    • FITNESS
  • LIFESTYLE
  • TRAVEL
  • MORE
    • VIRAL
No Result
View All Result
Udaya Keralam
Home NEWS KERALA

കേന്ദ്രനിയമം തുണ, കെഎസ്ആ‍ർടിസിക്ക് മുട്ടൻ പണിയുമായി സ്വകാര്യബസുകൾ, സ്വകാര്യ ദീ‍ർഘദൂര സർവീസ് അനുവദിക്കില്ലെന്ന് മന്ത്രി

by News Desk
September 8, 2023
in KERALA
0 0
0
കേന്ദ്രനിയമം-തുണ,-കെഎസ്ആ‍ർടിസിക്ക്-മുട്ടൻ-പണിയുമായി-സ്വകാര്യബസുകൾ,-സ്വകാര്യ-ദീ‍ർഘദൂര-സർവീസ്-അനുവദിക്കില്ലെന്ന്-മന്ത്രി
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp
കൊച്ചി: സ്വകാര്യ ബസുകളെ നിയന്ത്രിച്ച് കേരളത്തിലെ നിരത്തുകളിൽ കുത്തക സൃഷ്ടിക്കാനുള്ള ശ്രമത്തിനിടെ കെഎസ്ആ‍ർടിസിക്ക് മുട്ടൻ പണിയുമായി സ്വകാര്യ ഓപ്പറേറ്റ‍ർമാർ. അന്തർസംസ്ഥാന റൂട്ടുകളിൽ അനായാസം സർവീസ് നടത്താൻ അനുവദിക്കുന്ന പുതിയ കേന്ദ്രവിജ്ഞാപനമാണ് സ്വകാര്യ ബസുടമകൾക്ക് തുണയാകുന്നത്. ഇതനുസരിച്ച് ആദ്യ ബസ് കേരളത്തിൽ സർവീസ് തുടങ്ങുകയും ചെയ്തു. എന്നാൽ ലഘൂകരിച്ച ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൻ്റെ പേരിൽ സ്റ്റോപ്പുകളിൽ നി‍ർത്തി ആളെക്കയറ്റുന്ന രീതി നിയമവിരുദ്ധമാണെന്നാണ് ഗതാഗതവകുപ്പിൻ്റെ വിശദീകരണം. ഇത്തരത്തിൽ ഓടുന്ന ബസുകൾ പിടിച്ചെടുക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചെങ്കിലും കേരളത്തിൽ മാത്രം ഇരുന്നൂറോളം ബസുകൾ പെർമിറ്റ് തേടിയിട്ടുണ്ടെന്നാണ് വിവരം. ഇതോടെ സ്വകാര്യ ബസ് – കെഎസ്ആർടിസി പോരാട്ടം ഒരു പടി കൂടി കടക്കും.

പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിൽ പുതിയ നിയമം അനുസരിച്ച് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചതോടെയാണ് പോരാട്ടം കടുത്തത്. ബസ് ഓടുന്നത് കേന്ദ്രനിയമം പാലിച്ചാണെന്ന വാദം ഗതാഗതവകുപ്പ് അംഗീകരിച്ചിട്ടില്ല. സാങ്കേതികകാരണങ്ങൾ ചൂണ്ടിക്കാട്ടി എംവിഡി ബസിൻ്റെ ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്തു. എന്നാൽ നിസ്സാരകാരണങ്ങൾ ചുമത്തിയാണ് സർവീസ് തടഞ്ഞതെന്നാണ് ബസുടമകളുടെ വാദം. അതേസമയം, സമാനമായ രീതിയിൽ കേരളത്തിലെ വിവിധ റൂട്ടുകളിലൂടെ സ‍ർവീസ് നടത്താൻ ഇരുന്നൂറോളം ബസുകൾ അനുമതി തേടിയിട്ടുണ്ടെന്നാണ് വിവരം. ഇതിൽ കെഎസ്ആ‍ർടിസിയ്ക്ക് കുത്തകയുള്ള ദേശീയപാതകളുമുണ്ട്. 140 കിലോമീറ്ററിനു മുകളിലുള്ള റൂട്ടുകളിൽ സ്വകാര്യ സ്റ്റേജ് കാരിയ‍ർ ബസുകൾ അനുവദിക്കേണ്ടെന്നാണ് സംസ്ഥാന സർക്കാര‍് തീരുമാനം. എന്നാൽ കേന്ദ്രസർക്കാരിൻ്റെ പുതിയ ഇളവ് ഈ പരിമിതി മറികടക്കും. നഷ്ടത്തിലോടുന്ന കെഎസ്ആർടിസിക്ക് പുതുതായി എത്തുന്ന സ്വകാര്യ ബസുകൾ മത്സരം സൃഷ്ടിക്കുമെന്ന ഭയം സ‍ർക്കാരിനുണ്ട്. എന്നാൽ ദീ‍ർഘദൂരറൂട്ടുകളിൽ സ്വകാര്യബസുകൾ കൂടുതലായി എത്തിയാൽ ടിക്കറ്റ് നിരക്കിൻ്റെ കാര്യത്തിലും സൗകര്യങ്ങളിലും യാത്രക്കാർക്ക് മെച്ചമുണ്ടായേക്കും. സർക്കാർ നടപടിയുണ്ടായാലും സർവീസ് നിർത്തിവെക്കില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ നിലപാട്. കാലാവധി തീ‍ർന്ന ബസുകളുമായി കെഎസ്ആർടിസി സർവീസ് തുടരുന്നതിനിടയിലാണ് സ്വകാര്യ ബസുകൾക്കെതിരെനടപടി കടുപ്പിക്കുന്നത് എന്നതാണ് കൗതുകം.

KSRTC Nedumangad: ടിക്കറ്റിൻ്റെ ബാക്കി തുക നൽകിയില്ല വിദ്യാര്‍ഥിനി നടന്നത് 12 കിലോമീറ്റര്‍

അതേസമയം, ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകളെ തടയാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി ആൻ്റണി രാജുവിൻ്റെ നേതൃത്വത്തിൽ എറണാകുളത്ത് ഉന്നതതലയോഗം ചേർന്നിരുന്നു. യോഗത്തിൽ എംവിഡിയുടെയും കെഎസ്ആർടിസിയുടെയും പ്രതിനിധികൾ പങ്കെടുത്തു. സ്വകാര്യ ഓപ്പറേറ്റർമാർ പുതിയ നിയമം ദുരുപയോഗം ചെയ്യുകയാണെന്നാണ് ഗതാഗതമന്ത്രിയുടെ വാദം. സ്വകാര്യബസുകളെ എതി‍ർത്ത് ചൊവ്വാഴ്ച മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടന്ന എറണാകുളം ഗസ്റ്റ് ഹൗസിനു തൊട്ടടുത്ത് സ്വകാര്യ ബസുടമ പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനവും വിളിച്ചു.

മന്ത്രി പറയുന്നത്

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെ‍ർമിറ്റ് ഉപയോഗിച്ച് ദീ‍ർഘദൂര സർവീസുകൾ നടത്തുന്നത് കേന്ദ്രനിയമം ദുർവ്യാഖ്യാനം ചെയ്താണെന്ന് മ്ത്രി പറയുന്നു. സ്റ്റേജ് കാരിയേജ് ബസുകളെപ്പോലെ സ്റ്റോപ്പുകളിൽ നിർത്തി ആളെക്കയറ്റുന്നത് നിയമവിരുദ്ധമാണ്. നാഷണൽ പെർമിറ്റ് ബസുകളെപ്പറ്റിയുള്ള കേന്ദ്രവിജ്ഞാപനമാണ് ദുർവ്യാഖ്യാനം ചെയ്യുന്നത്. ഇത് മോട്ടോർ വാഹന നിയമത്തിന് എതിരാണ്. ഇതിനെതിരെ കർശനമായ നടപടി സ്വീകരിക്കും. നിയമം ലംഘിച്ചാൽ ബസുകൾ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കുറഞ്ഞ നികുതി ലക്ഷ്യമിട്ട് മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി പറയുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ കെഎസ്ആർടിസി 397 ബസുകളും തിരുവനന്തപുരം നഗരത്തിൽ 50 ഇലക്ട്രിക് ബസുകളും നിരത്തിലിറക്കിയതായി മന്ത്രി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പും ഫല പ്രഖ്യാപനവും പുതുപ്പള്ളിയിൽ; കുമ്പനാട്ടെ ഒരുകൂട്ടം യുവാക്കൾക്ക് ഉറക്കമില്ലാതായിട്ട് ഒരു മാസത്തോളം
കേരളത്തിൽ ബസുകളുടെ കുറവെന്ന് സ്വകാര്യ ബസുടമ

പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിനെതിരെയുള്ള എംവിഡി നടപടിയിൽ കടുത്ത പ്രതിഷേധത്തിലാണ് ഉടമയായ ബേബി ഗിരീഷ്. കേരളത്തിൽ നിലവിൽ 35,000 ബസുകളുടെ കുറവുണ്ടെന്നും കെഎസ്ആർടിസി സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം 4,000 മാത്രമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ 7,000 സ്വകാര്യബസുകളാണ് സംസ്ഥാനത്തുള്ളത്. നിലവിൽ കാലപ്പഴക്കം ചെന്ന ബസുകളുടെ കാലാവധി നീട്ടിനൽകിയാണ് കെഎസ്ആർടിസി പിടിച്ചുനിൽക്കുന്നതെന്നും പുതിയ ബസുകളിൽ പലതും ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കുന്നത് സ്റ്റേജ് കാരിയേജ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യാത്രക്കാർ കെഎസ്ആർടിസിയുടെ പഴകിയ ബസുകളിൽ യാത്ര ചെയ്യാൻ നിർബന്ധിതരാകുന്ന സമയത്താണ് പുഷ് ബാക്ക് സീറ്റുകൾ അടക്കമുള്ള സൗകര്യങ്ങളുമായി തങ്ങൾ സർവീസ് തുടങ്ങിയതെന്നും ബസുടമ പറഞ്ഞു. തങ്ങൾക്കെതിരെ എംവിഡി നടപടി സ്വീകരിച്ചത് നിസ്സാരപ്രശ്നങ്ങളുടെ പേരിലാണെന്നും ഇതുപോലെ കെഎസ്ആർടിസി ബസുകൾ പരിശോധിച്ചാൽ ഒറ്റ ബസുപോലും നിരത്തിൽ ഇറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളിക്കോട്ട കാത്ത് ചാണ്ടി ഉമ്മൻ; 53 വർഷത്തിനുശേഷം പുതിയ എംഎൽഎ; ഭൂരിപക്ഷം 37,719

ആൽബിൻ കുര്യൻ നെ കുറിച്ച്

ആൽബിൻ കുര്യൻ

ആൽബിൻ കുര്യൻ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സമയം മലയാളം വാർത്താ പോർട്ടലിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് ആൽബിൻ കുര്യൻ. ആറു വർഷമായി സമയം മലയാളം വാർത്താവിഭാഗത്തിൻ്റെ ഭാഗമായ ആൽബിൻ രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു. കേരള പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസം ബിരുദാന്തര ഡിപ്ലോമ നേടി. പത്ത് വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന ആൽബിൻ മുൻപ് പബ്ലിക് റിലേഷൻസ് മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്.Read More

LatestNews

ശിവസേന [ഷിൻഡെ വിഭാഗം]

ശിവസേന ഷിൻഡെ വിഭാഗത്തിന് പുതിയ യുവസാരഥികൾ!

February 16, 2025
മയങ്ങുന്ന (മയക്കുന്ന) കേരളം!

മയങ്ങുന്ന (മയക്കുന്ന) കേരളം!

August 19, 2024
റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

August 10, 2024
ഹെലീനയെ-പരിചയപ്പെടുത്തി-നെയ്മർ;-കുടുംബത്തിലേക്ക്-പുതിയ-അതിഥി

ഹെലീനയെ പരിചയപ്പെടുത്തി നെയ്മർ; കുടുംബത്തിലേക്ക് പുതിയ അതിഥി

July 20, 2024
ശ്വാസം-ചിത്രത്തിന്റെ-ഷൂട്ടിങ്-പൂർത്തിയായി

ശ്വാസം ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി

July 20, 2024
കുവൈത്തിലെ-ഫ്ലാറ്റിൽ-തീപിടിത്തം:-മലയാളി-കുടുംബത്തിലെ-നാലു-പേർ-മരിച്ചു

കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

July 20, 2024
പാക്കിസ്ഥാനെ-ഏഴ്-വിക്കറ്റിന്-തകർത്ത്-ഇന്ത്യൻ-പെൺകരുത്ത്

പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യൻ പെൺകരുത്ത്

July 20, 2024
സ്റ്റൈലിഷ്-ലുക്കിൽ-നിവിൻ-പോളി;-ഹബീബീ-ഡ്രിപ്പ്-വീഡിയോ-ഗാനം-റിലാസായി

സ്റ്റൈലിഷ് ലുക്കിൽ നിവിൻ പോളി; ഹബീബീ ഡ്രിപ്പ് വീഡിയോ ഗാനം റിലാസായി

July 19, 2024
Udaya Keralam

Follow Us

  • About Us
  • Advertise
  • Privacy & Policy
  • Contact Us

© 2021 Udaya Keralam - Developed by My Web World.

No Result
View All Result
  • NEWS
    • KERALA
    • INDIA
    • WORLD
    • PRAVASI
  • FEATURES
  • SPORTS
  • CRIME
  • BUSINESS
  • CINEMA
  • FITNESS
  • FOOD
  • HEALTH
  • LIFESTYLE
  • TECH
  • TRAVEL
  • VIRAL

© 2021 Udaya Keralam - Developed by My Web World.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?
Go to mobile version