കൊച്ചി > നെസ്റ്റ് ഗ്രൂപ്പ് നെസ്റ്റ് ഡിജിറ്റൽ എന്ന പേരിൽ പുതിയ ഡിജിറ്റൽ എൻജിനിയറിങ് സംരംഭം പ്രഖ്യാപിച്ചു. ഗ്രൂപ്പിന്റെ മുൻ ഐടി വിഭാഗമായ നെസ്റ്റ് ഐടിയോടൊപ്പം ഹെൽത്ത്കെയർ, ഇൻഡസ്ട്രിയൽ, ട്രാൻസ്പോർട്ടേഷൻ, എറോസ്പേസ്, ഡിഫെൻസ് മേഖലകളിലുള്ള സോഫ്റ്റ്വെയർ, പ്രോഡക്റ്റ് എൻജിനിയറിങ് വിഭാഗങ്ങൾ കൂട്ടിച്ചേർത്ത് സമ്പൂർണ ഡിജിറ്റൽ സേവനമാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
ചെറുകിട കമ്പനികൾക്കുമുതൽ ഫോർച്യൂൺ 500 സ്ഥാപനങ്ങൾക്കുവരെ ഗ്രൂപ്പ് നൂതന സാങ്കേതികസേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഐടി രംഗത്ത് പ്രാവീണ്യമുള്ള പ്രൊഫഷണലുകളെ പരിശീലിപ്പിക്കാനായി ആരംഭിച്ച നെസ്റ്റ് സൈബർ ക്യാമ്പസ് ഇനി ‘നെസ്റ്റ് ഡിജിറ്റൽ അക്കാദമി’ എന്ന പേരിൽ സേവനങ്ങൾ ലഭ്യമാക്കുമെന്നും കൊച്ചി, തിരുവനന്തപുരം, ദുബായ് എന്നിവിടങ്ങളിലെ നെസ്റ്റ് ഡിജിറ്റൽ കേന്ദ്രങ്ങൾ വിപുലീകരിക്കാനും പുണെയിൽ പുതിയ ശാഖ തുടങ്ങാനും പദ്ധതിയുണ്ടെന്നും നെസ്റ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എൻ ജഹാംഗീർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..