Sumayya P | Samayam Malayalam | Updated: 10 Jun 2021, 02:39:00 PM
സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള സമയപരിധി കുറച്ചതായി ഡോ. മനാഫ് അൽ ഖഹ്ത്താനി പറഞ്ഞു
Also Read:

സിനോഫാം വാക്സിൻ സ്വീകരിച്ചവര്‍ക്ക് സിനോഫാം, ഫൈസർ ബയോൺടെക് വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. മറ്റ് വാക്സിനുകൾ എടുത്തവര്‍ക്കും ബൂസ്റ്റർ ഡോസ് ഉണ്ടാകുമെന്നും ഇതുസംബന്ധിച്ച് പിന്നീട് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഏത് വാക്സിന് ആണെങ്കിലും വൈദ്യശാസ്ത്രപരമായി അംഗീകരിക്കപ്പെട്ട ഒരു കാലാവധിയുണ്ട്. അതിനുശേഷം ശരീരത്തില്‍ അതിന്റെ ഫലപ്രാപ്തി നിലനിർത്താൻ ബൂസ്റ്റർ ഡോസ് നല്‍കണം. ഇതിനെ കുറിച്ചുള്ള വിശദമായ കാര്യങ്ങള്‍ക്ക് വാക്സിൻ ഉൽപാദിപ്പിക്കുന്ന കമ്പനികളുമായും അംഗീകൃത ആരോഗ്യ സംഘടനകളുമായും ചര്‍ച്ച നടത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
കൂടാതെ സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള സമയപരിധി കുറച്ചതായി ഡോ. മനാഫ് അൽ ഖഹ്ത്താനി പറഞ്ഞു. 50 വയസിനു മുകളിലുള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, അമിത വണ്ണമുള്ളവർ, കൊവിഡ് പ്രതിരോധ മുൻനിര പോരാളികൾ എന്നിവര്‍ക്ക് മൂന്നു മാസത്തിനുശേഷവും മറ്റുള്ളവര്‍ക്ക് ആറു മാസത്തിനു ശേഷവും നല്കാന് ആണ് തീരുമാനം. 2020ൽ രോഗമുക്തി നേടുകയും സിനോഫാം വാക്സിൻ രണ്ട് ഡോസ് സ്വീകരിക്കുകയും ചെയ്തവർ മൂന്ന് മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് സ്വീകരിക്കണം.
ഡ്യൂട്ടിക്കിടെ ഡാൻസ് കളിച്ച് പോലീസുകാര്‍; പിന്നാലെ പണികിട്ടി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : sinopharm covid vaccine bahrain plans booster for fully vaccinated people
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download