മുഖകാന്തി മെച്ചപ്പെടുത്താൻ പല തരത്തിലുള്ള ഫെയ്സ് മാസ്കുകൾ നാം മാറി മാറി പരീക്ഷിക്കാറുണ്ട്. എന്നാൽ ഇവ ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ? ഇവ ചർമ്മത്തെ മോയിചറൈസ് ചെയ്യുമെന്ന് മാത്രമല്ല, ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ചെയ്യുന്നു.
ഈ നാല് പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഈ ഫെയ്സ് പാക്കുകൾ മതി
ഹൈലൈറ്റ്:
- മോയിചറൈസിംഗ് ഗുണങ്ങളുള്ള സൗന്ദര്യ സംരക്ഷണ വിദ്യകൾ പരിചയപ്പെടാം
- മുഖ സൗന്ദര്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന 4 ഫെയ്സ് പാക്കുകൾ
പല തരത്തിലുള്ള പാക്കുകൾ തിരഞ്ഞെടുക്കുന്നതിൽ അർത്ഥമില്ല, മറിച്ച് ചർമ്മത്തിന്റെ തരം മനസ്സിലാക്കി ചർമ്മത്തിന് ശരിയായ പോഷക ഗുണങ്ങൾ നൽകുന്ന കുറച്ച് മാസ്കുകൾ പ്രയോഗിക്കുക. വരണ്ട ചർമ്മത്തിനും, മുഖക്കുരു കൂടുത ഉള്ള ചർമ്മത്തിനും നിറം മങ്ങിയ ചർമ്മത്തിനും എണ്ണമയം കൂടുതലുള്ള ചർമ്മത്തിനും ഉപയോഗിക്കാവുന്ന 4 വ്യത്യസ്ത മാസ്കുകൾ പരിചയപ്പെടാം.
വരണ്ട ചർമ്മത്തിന്
നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ:
ഒരു ടേബിൾ സ്പൂൺ സ്വീറ്റ് ആൽമണ്ട് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ
ഒരു ടീസ്പൂൺ ഓട്സ് പൊടി
ഒരു ടീസ്പൂൺ തേൻ
ഉപയോഗിക്കേണ്ട വിധം
1. ഒരു പാത്രത്തിൽ മേൽപ്പറഞ്ഞ എല്ലാ ചേരുവകളും സംയോജിപ്പിച്ച് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കി മുഖത്ത് പുരട്ടുക.
2. ഇത് 20 മിനിറ്റ് നേരം വയ്ക്കുക. അതിന് ശേഷം ഒരു ക്ലെൻസർ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കാം.പീലിയഴകിന് ഇതാ ചില സൂപ്പർ വിദ്യകൾ
മുഖക്കുരു കൂടുതലുള്ള ചർമ്മത്തിന്
നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ:
രണ്ട് ടേബിൾ സ്പൂൺ തൈര്
ഒരു ടീസ്പൂൺ കറ്റാർ വാഴ ജെൽ
ഒരു ടീസ്പൂൺ മുൾട്ടാനി മിട്ടി
ഒരു നുള്ള് മഞ്ഞൾ
ചെയ്യേണ്ട വിധം:
1. എല്ലാ ചേരുവകളും ചേർത്ത് പേസ്റ്റാക്കി മാറ്റുക.
2. മുഖക്കുരുവിനെ പ്രതിരോധിക്കുന്ന ഈ ഫേയ്സ് മാസ്ക് മുഖത്ത് പ്രയോഗിച്ച് 20 മിനിറ്റ് നേരം വയ്ക്കുക.
3. അതിന് ശേഷം ശുദ്ധമായ വെള്ളത്തിൽ ഇത് കഴുകി വൃത്തിയാക്കുക.
4. പൊടിക്കൈ: വെള്ളത്തിൽ ലയിപ്പിച്ച ആപ്പിൾ സിഡർ വിനാഗിരി ഉപയോഗിച്ച് നിങ്ങൾക്ക് ഉടൻ പരിഹാരത്തിന് ചികിൽസ ചെയ്യാനും കഴിയും. വൃത്തിയുള്ള ഒരു കോട്ടൺ പാഡ് വെള്ളത്തിൽ ലയിപ്പിച്ചു വിനാഗിരിയിൽ മുക്കി മുഖക്കുരുവിന്റെ ഭാഗത്ത് പുരട്ടുക.
മങ്ങിയ ചർമ്മത്തിന്
നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ:
രണ്ട് ടേബിൾ സ്പൂൺ ഓറഞ്ച് തൊലി പൊടി
ഒരു ടേബിൾ സ്പൂൺ തക്കാളി ജ്യൂസ്
ഒരു ടീസ്പൂൺ തേൻ
ചെയ്യേണ്ട വിധം:
1. എല്ലാ ചേരുവകളും ഒരുമിച്ച് ഇളക്കി യോജിപ്പിച്ച് പേസ്റ്റ് ഉണ്ടാക്കുക.
2. ഇത് കഴുകി വൃത്തിയാക്കിയ മുഖത്ത് പുരട്ടി 20 മിനിറ്റ് നേരം വയ്ക്കുക.
3. 20 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുക, മോയ്സ്ചുറൈസർ പുരട്ടുക.വിറ്റാമിൻ ഇ ഓയിൽ ചർമ്മത്തിന് നൽകും ഈ 11 സൗന്ദര്യ ഗുണങ്ങൾ
എണ്ണമയമുള്ള ചർമ്മത്തിന്
നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ:
രണ്ട് ടേബിൾ സ്പൂൺ കറ്റാർ വാഴ ജെൽ
ഒരു ടേബിൾ സ്പൂൺ വേപ്പില അരച്ചെടുത്തത്
ഒരു ടീസ്പൂൺ വെള്ളരിക്ക ജ്യൂസ്
ചെയ്യേണ്ട വിധം:
1. എല്ലാ ചേരുവകളും ചേർത്ത് പേസ്റ്റ് ഉപയോഗിച്ച് ചർമ്മത്തിന് ഈർപ്പം പകരുക.
2. ഏകദേശം 20 മിനുട്ട് നേരം പുരട്ടി വച്ചതിനു ശേഷം, ചർമ്മത്തെ ശുദ്ധമായ വെള്ളത്തിൽ കഴുകി വൃത്തിയാക്കുക.
ജാസ്മിൻ ഓയിൽ വീട്ടിൽ ഉണ്ടാക്കുന്നത് ഇങ്ങനെ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : face packs to treat four skin problems
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download