75.81 കോടി പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. കഴിഞ്ഞ ദിവസം 12,35,471 പരിശോധനകളാണ് നടത്തിയത്. 175.03 കോടി പേര്‍ക്കാണ് ഇതുവരെ വാക്സിൻ നൽകിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഹിജാബ് നിരോധിച്ച് യുപിയിലെ കോളേജ്; കാവി ഷാളും അനുവദിക്കില്ല, ഉത്തരവ് പുറത്തിറക്കി
അതേസമയം എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് നൽകാൻ കേന്ദ്രം ആലോചിക്കുന്നതായാണ് വിവരം. കൊവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയിൽ അവസാന ഘട്ടത്തിലാണ്. രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ഏല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നൽകാൻ ആലോചിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാൻ ദേശീയ സാങ്കേതിക ഉപദേശക സമിതി അടുത്തയാഴ്ച യോഗം ചേരും.
പഞ്ചാബിൽ വോട്ടെടുപ്പ് നാളെ; ഭരണത്തുടർച്ച പ്രതീക്ഷിച്ച് കോൺഗ്രസ്
നാല് മാസം വരെയാണ് ബൂസ്റ്റര്‍ ഡോസിന് പ്രതിരോധ ശേഷി നിലനിര്‍ത്താൻ സാധിക്കുക. ആവര്‍ത്തിച്ച് ബൂസ്റ്റര്‍ ഡോസ് നൽകുന്നത് ദോഷം ചെയ്തേക്കാം എന്നാണ് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ മുന്നറിയിപ്പ്.
രാജ്യത്ത് ഇതുവരെ രണ്ട് കോടി കൗമാരക്കാര്‍ക്ക് വാക്സിൻ നൽകിയെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. അര്‍ഹതയുള്ളവര്‍ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനുവരി മൂന്നിനാണ് കൗമാരക്കാര്‍ക്ക് വാക്സിൻ നൽകാൻ ആരംഭിച്ചത്.
Web Title : india reports 22270 new covid cases in last 24 hours
Malayalam News from Samayam Malayalam, TIL Network