പ്രമേഹത്തിന് പരിഹാരമായി ഒരു പ്രത്യേക വിത്തു പൗഡര്‍ തയ്യാറാക്കാം.
ഒരു ജീവിത ശൈലീ,പാരമ്പര്യ രോഗമാണ് പ്രമേഹം അഥവാ ഡയബെറ്റിസ്. പാരമ്പര്യമുള്ളവര്‍ക്ക് ഇത് വരാന്‍ സാധ്യതയേറെയാണ്. എന്നാല്‍ പാരമ്പര്യമായി ഇല്ലെങ്കിലും മോശം ഭക്ഷണ ശീലങ്ങളും വ്യായാമക്കുറവുമെല്ലാം ഇതിന് കാരണമാകുന്നു. പ്രമേഹം വന്നാല്‍ ഒരിക്കലും മാറില്ലെന്നതാണ് വാസ്തവം. പ്രമേഹത്തിന് പരിഹാരമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന വീട്ടുവൈദ്യങ്ങള്‍ പലതുമുണ്ട്. ഇതില്‍ ഒന്നാണ് ചില വിത്തുകള്‍ ഉപയോഗിച്ചുള്ള പ്രത്യേക പൊടി. തികച്ചും പ്രകൃതി ദത്തമായ ചേരുവകള്‍ ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. ഇതെങ്ങനെയെന്നറിയൂ.
ഉലുവ
ഇതിനായി ഉപയോഗിയ്ക്കുന്നത് പാവയ്ക്കയുടെ കുരു, വേപ്പിന്‍ കുരു, ഞാവല്‍ക്കുരു, ഒപ്പം ഉലുവ എന്നിവയാണ്. ഇത് പാന്‍ക്രിയാസ് പ്രവര്‍ത്തനത്തെ സഹായിക്കും. ഉലുവ ,ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ പാന്‍ക്രിയാസ് പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ഇത് ഇന്‍സുലിന്‍ മെറ്റബോളിസം കൂടുന്നതിനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയാനും സഹായിക്കുന്നു. ഇത് പ്രമേഹം കുറയ്ക്കാനും തടി കുറയ്ക്കാനും സഹായിക്കും. ഇതില്‍ 0 ശതമാനം പഞ്ചസാരയെന്നതാണ് വാസ്തവം. ഇതു തന്നെയാണ്, ഇതിലെ ഈ കയ്പാണ് ഉലുവയെ പ്രമേഹ മരുന്നാക്കുന്നതും.പ്രമേഹ രോഗത്തിനായി 50 ഗ്രാം വരെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിയ്ക്കാം.
കറിവേപ്പില
കറിവേപ്പിലയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് ഫ്ലേവനോയ്ഡുകൾ. ഈ ഫ്ലേവനോയ്ഡുകൾക്ക് നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസിലേക്ക് അന്നജത്തിന്റെ രാസവിനിമയത്തെ തടയാനുള്ള ശേഷിയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ നിയന്ത്രണത്തിന് സഹായിക്കുന്നു. യർന്ന അളവിലുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന നടപടിയായ കറിവേപ്പില സ്വാഭാവികമായും ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. Also read: ചായയ്ക്ക് ഇനി പുതിയ നിറം, നീല ചായ കുടിച്ചാൽ ഈ ഗുണങ്ങളും
പാവയ്ക്ക
പാവയ്ക്ക പൊതുവേ പ്രമേഹ രോഗികള്‍ക്ക് നല്ല ഔഷധമാണ്. ഇതിനാല്‍ തന്നെ പാവയ്ക്കയുടെ കുരുവും ഗുണം നല്‍കും. കയ്പക്ക അല്ലെങ്കിൽ പാവയ്ക്കയിൽ ഇൻസുലിൻ പോലെ പ്രവർത്തിക്കുന്ന ഒരു സംയുക്തമുണ്ട്. ടൈപ്പ് I, ടൈപ്പ് II പ്രമേഹത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇത് കുറയ്ക്കുന്നു. പാവയ്ക്ക കരളിനെ വിഷാംശങ്ങളിൽ നിന്ന് മുക്തമാക്കുന്നു.കരള്‍ പ്രവര്‍ത്തനം ശരിയല്ലാത്തതും പ്രമേഹത്തിന് കാരണമാകും.
ഞാവല്‍പ്പഴത്തിന്റെ കുരുവും
ഞാവല്‍പ്പഴത്തിന്റെ കുരുവും പ്രമേഹത്തിനുള്ള നല്ലൊരു മരുന്നു തന്നെയാണ്. ജീവകം എ, സി എന്നിവയടങ്ങിയിട്ടുള്ള ഞാവൽപ്പഴം പ്രമേഹ രോഗികൾക്കു കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്. ടൈപ്പ് 2 പ്രമേഹാവസ്ഥ ഉള്ളവര്‍ക്ക് വരെ ഇത് നല്ലൊരു മരുന്നാണ്. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതു പോലെ തന്നെ സ്റ്റാര്‍ച്ച് മധുരമായി രക്തത്തില്‍ പെട്ടെന്ന് ഗ്ലൂക്കോസ് അളവ് കൂടുന്നത് തടയാന്‍ ഈ ഫലത്തിന് കഴിയും. ഇത് സ്റ്റാര്‍ച്ച് ഗ്ലൂക്കോസായി മാറുന്നത് മെല്ലെയാക്കും. ഇതിനാല്‍ തന്നെ പെട്ടെന്ന് രക്തത്തില്‍ ഗ്ലൂക്കോസ് തോതുയരുന്നുമില്ല. ഞാവല്‍പ്പഴം മാത്രമല്ല, ഞാവലിന്റെ കുരു ഇതിന് നല്ലൊരു മരുന്നാണ്.
ഈ നാലു വിത്തുകളും
ഈ നാലു വിത്തുകളും നല്ലതുപോലെ ഉണക്കിപ്പൊടിയ്ക്കാം. ഇത് സൂക്ഷിച്ചു വയ്ക്കാം. ഇത് സമാസമമായാണ് എടുക്കേണ്ടത്. ഇത് ഓരോ ടീസ്പൂണ്‍ വീതം രണ്ടു നേരം കഴിയ്ക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് ഏറെ ഗുണകരമാണ്. ഉച്ചഭക്ഷണത്തിന് മുന്‍പും അത്താഴത്തിനു മുന്‍പുമായാണ് കഴിയ്‌ക്കേണ്ടത്. ഇതില്‍ വേണമെങ്കില്‍ നെല്ലിക്കയുടെ കുരുവും പൊടിച്ചു ചേര്‍ക്കാം. ഇതും പ്രമേഹ നിയന്ത്രണത്തിന് ഏറെ നല്ലതാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how to control diabetes with mixed seed powder
Malayalam News from malayalam.samayam.com, TIL Network