അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് പ്രിയങ്കചോപ്ര. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് പ്രിയങ്ക ബിസിനസ്സ് രംഗത്തേക്കും കാലെടുത്ത് വെച്ചത്. പ്രിയങ്ക ന്യൂയോര്‍ക്കില്‍ ആരംഭിച്ച സോന എന്ന ഇന്ത്യന്‍ റെസ്റ്റോറന്റ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. LQBTQ+ കമ്യൂണിറ്റിയോട് അനുഭാവം പ്രകടിപ്പിക്കുന്ന പ്രൈഡ് മാസത്തോട് അനുബന്ധിച്ച് മെനുവില്‍ മഴവില്‍ നിറങ്ങളുള്ള കേക്ക് ഉള്‍പ്പെടുത്തിയതാണ് റെസ്റ്റോറന്റ് വീണ്ടും ശ്രദ്ധ നേടുന്നത്.
ന്യു ഇന്ത്യന്‍ കസാട്ട റെയിന്‍ബോ ലെയറേഡ് കേക്കാണ് താരം. സോനാ ന്യൂയോര്‍ക്കിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ഈ കേക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടത്. പ്രൈഡ് മാസ ആഘോഷത്തോട് അനുബന്ധിച്ചാണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയതെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇതേ തീമിലുള്ള നിരവധി ഭക്ഷണങ്ങളും മെനുവില്‍ ഇടം പിടിച്ചിട്ടുണ്ട്. പ്രൈഡ് തീമിലുള്ള കോക്ക്ടെയിലുകളാണ് മറ്റൊരു ആകര്‍ഷണം. ഇവയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
Content Highlights: Priyanka Chopra’s Indian restaurant adds rainbow foods part of pride month