എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കടല കുത്തിക്കാച്ചിയത് പരിചയപ്പെടാം. തൃശ്ശൂര്‍ സ്പെഷല്‍ വിഭവമാണിത്. ചോറിനൊപ്പം നല്ല കോംമ്പിനേഷനാണ്
ചേരുവകള്‍
- കടല: 1 കപ്പ്
- തേങ്ങ: 1.5 കപ്പ്
- ചതച്ച ഉണക്ക മുളക് : 2 ടേബിള്‍ സ്പൂണ്‍
- കറി വേപ്പില
- കുഞ്ഞുള്ളി: 10
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടല വെള്ളത്തില്‍ കുതര്‍ത്തി വയ്ക്കുക (8 മണിക്കൂര്‍ )1.5 കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് 3 വിസില്‍ വരെ കുക്കറില്‍ വേവിക്കുക ..
ഇപ്പോള്‍ പാനില്‍ 4 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. എണ്ണ ചൂടാകുമ്പോള്‍ കുഞ്ഞുള്ളി ചേര്‍ത്ത് സ്വര്ണ്ണനിറം ആവും വരെ വഴറ്റുക ..
2 ടേബിള്‍ സ്പൂണ്‍ ഉണങ്ങിയ ചുവന്ന മുളകുപൊടി ചേര്‍ത്ത് പച്ച മണം പോകുന്നതുവരെ വഴറ്റുക..കുറഞ്ഞ തീയില്‍ ..
ഇപ്പോള്‍ തേങ്ങ ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക ..വേവിച്ച കടല ചേര്‍ത്ത് 5 മിനിറ്റ് വേവിക്കുക
ആവശ്യമെങ്കില്‍ ഉപ്പ് ക്രമീകരിക്കുക
Content Highlights: Brown Chana Stirfry recipe