നത്തോലി ചെറിയ മീനാണെങ്കിലും സ്വാദിലൊട്ടും പിന്നിലല്ല, ഊണിനൊപ്പം നാവില്‍ വെള്ളമൂറുന്ന നത്തോലിപീര കറി തയ്യാറാക്കിയാലോ
ചേരുവകള്‍
- നത്തോലി- 250 ഗ്രാം
- നാളികേരം ചിരകിയത്- ഒന്ന്
- ചുവന്നുള്ളി- പത്തെണ്ണം
- സവാള- ഒന്ന്
- പച്ചമുളക്- പത്തെണ്ണം
- ഇഞ്ചി- ഒരു കഷണം
- വെളുത്തുള്ളി- അഞ്ചെണ്ണം
- കറിവേപ്പില- രണ്ടുതണ്ട്
- മുളകുപൊടി- രണ്ട് ടീസ്പൂണ്‍
- മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
- വെളിച്ചെണ്ണ, ഉപ്പ്- ആവശ്യത്തിന്
- കടുക്, ഉലുവ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചട്ടിയില്‍ എണ്ണ ചൂടാക്കി ഉലുവയും കടുകും താളിക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, ചുവന്നുള്ളി, സവാള എന്നിവ വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കണം. ആവശ്യത്തിന് വെള്ളം ഒഴിച്ച് പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇനി മീന്‍ ചേര്‍ക്കാം. ഇതിലേക്ക് നാളികേരം അരച്ചതും ചേര്‍ത്ത് വെന്ത് കുറുകുന്നത് വരെ ഇളക്കാം. ചൂടോടെ വിളമ്പാം.
(തയ്യാറാക്കിയത്- പ്രജിത്ത്, എക്സിക്യൂട്ടീവ് ഷെഫ്, ദി ഷാപ്പ് ഫാമിലി റസ്റ്റൊറന്റ്, കോഴിക്കോട്)
കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: Natholi Peera Curry Kerala Recipe for Lunch