Authored by Samayam Desk | Samayam Malayalam | Updated: Oct 8, 2022, 2:16 PM
വീട്ടിലെ അടുക്കളയില്‍ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്പോഞ്ചിന്റെ രൂപമാണ് ഈ കേക്കിന്. കാണുമ്പോള്‍ തന്നെ ചെറിയ ഒരു അറപ്പ് നമുക്ക് ചിലപ്പോള്‍ തോന്നിയേക്കാം.

ഹൈലൈറ്റ്:
- 3 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്
- ഭിന്നാഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍
വീട്ടിലെ അടുക്കളയില്‍ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്പോഞ്ചിന്റെ രൂപമാണ് ഈ കേക്കിന്. കാണുമ്പോള്‍ തന്നെ ചെറിയ ഒരു അറപ്പ് നമുക്ക് ചിലപ്പോള്‍ തോന്നിയേക്കാം. ഹൈപ്പര്‍ റിയലിസ്റ്റിക് കേക്കുകളുടെ കാലമാണിത്. കണ്ടാല്‍ ഒറിജിനലിന്റെ അത്രയും ഭംഗിയും സാമ്യവുമുള്ള രീതിയിലായിരിക്കും ഈ കേക്കുകള്‍ കാണപ്പെടുന്നത്. പക്ഷെ ഈ പാത്രം കഴുകുന്ന സ്പോഞ്ചിന് കേക്ക് ആക്കിയതില്‍ ഭിന്നാഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍.
Also Read: പുഴുങ്ങിയ മുട്ട എളുപ്പത്തില്‍ പൊളിച്ചെടുക്കാം; വൈറലായി ഇന്‍സ്റ്റഗ്രാമിലെ വീഡിയോ
ഇന്തോനേഷ്യ ആസ്ഥാനമായുള്ള ഭക്ഷണ, യാത്രാ പ്രേമിയായ ആന്ദ്രേ സര്വോനോയാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. അസാധാരണ രൂപത്തിലുള്ള കേക്ക് പ്ലേറ്റില്‍ വിളമ്പുന്നതാണ് വീഡിയോ. പാത്രം കഴുകുന്ന സ്പോഞ്ചിനെ പോലെ കേക്കിന് മഞ്ഞ നിറത്തിലുള്ള അടിഭാഗവും മുകളില്‍ പച്ച നിറവും ഉണ്ടായിരുന്നു. കണ്ടാല്‍ ഒറിജിനലിനെ വെല്ലുമെങ്കിലും സംഗതി പലര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല.
ഇത് എങ്ങനെ കഴിക്കാന്‍ തോന്നും എന്നാണ് പലരും ചോദിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. മൂന്ന് മില്യണിലധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. ഇല്ല ഒരിക്കലും അംഗീകരിക്കാനാകില്ല, ഇത് കണ്ടാല്‍ കഴിക്കാന്‍ പറ്റില്ല എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക