പ്രളയവും മഹാമാരിയുമൊക്കെ കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഘോഷങ്ങളില്ലാതെ ആണ് കേരളപ്പിറവി കടന്ന് പോകുന്നത്. കേരവൃക്ഷങ്ങള്‍ നിറഞ്ഞ സ്ഥലം എന്ന അര്‍ത്ഥത്തില്‍ കേരളം എന്ന് പേരു വന്നു എന്ന അഭിപ്രായമാണ് ശക്തമായി നിലനില്‍ക്കുന്നത്.

ഹൈലൈറ്റ്:
- കേരളത്തിൻ്റെ 65ാം ജന്മദിനമാണ് നവംബർ ഒന്നിന്
- കേരളപ്പിറവി ദിനം ഒത്തൊരുമയോടെ ആഘോഷിക്കാം
നവംബർ ഒന്നിന് ചിത്തിര തിരുനാൾ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്ത് നിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖന് പകരം ബി രാമകൃഷ്ണറാവു ആദ്യ ഗവർണറായി. 1957 ഫെബ്രുവരി 28-ന് സംസ്ഥാനത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. തുടർന്ന് ഇഎംഎസിന്റെ നേതൃത്വത്തിൽ ആദ്യത്തെ സർക്കാർ അധികാരമേറ്റു. സംസ്ഥാന രൂപീകരണഘട്ടത്തിൽ അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് 14 ആയി ഉയർന്നു.
കേരളോല്പത്തിയെ കുറിച്ച് വ്യത്യസ്തമായ ഐതിഹ്യങ്ങളും അഭിപ്രായങ്ങളുമാണ് നിലനില്‍ക്കുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്‌മണര്‍ക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ മഴു ഉപയോഗിച്ച് സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നാണ് ഐതീഹ്യം. വ്യത്യസ്തമായ സംസ്‌കാരവും ശൈലിയുമൊക്കെ കൊണ്ട് സമ്പന്നമാണ് നമ്മുടെ കുഞ്ഞ് കേരളം. എന്നാല്‍ ഈ പേരിന് പിന്നിലും പല ഐതിഹ്യങ്ങളുമുണ്ട്.
കേരവൃക്ഷങ്ങള്‍ നിറഞ്ഞ സ്ഥലം എന്ന അര്‍ത്ഥത്തില്‍ കേരളം എന്ന് പേരു വന്നു എന്ന അഭിപ്രായമാണ് ശക്തമായി നിലനില്‍ക്കുന്നത്. ഇതിന് പുറമേ, കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച അറബി സഞ്ചാരികള്‍ ഖൈറുള്ള (അല്ലാഹു അനുഗ്രഹിച്ച നാട് ) എന്ന് വിളിച്ചത്രെ. ഖൈറുള്ള ലോപിച്ച് കേരളം ആയെന്നാണ് മറ്റൊരു അഭിപ്രായം. എന്നാല്‍ ‘ചേരളം’ എന്ന പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം. ഇങ്ങനെ അനവധി അഭിപ്രായങ്ങള്‍ കേരളമെന്ന പേരിനുപിന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഈ കേരളപ്പിറവിയില്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിൻ്റെയും ആശംകൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നേരാം…
- ദൈവത്തിന്റെ സ്വന്തം നാടിന് 65ാം പിറന്നാള്‍. എല്ലാവര്‍ക്കും കേരളപ്പിറവി ആശംസകള്‍.
- ഈ കേരളപ്പിറവി ദിനത്തില്‍ മലയാളത്തെ ചേര്‍ത്ത് പിടിക്കാം.
- ഓരോ മലയാളിയിലും സ്‌നേഹത്തിന്റെ നാമ്പുകള്‍ വിടരട്ടെ. കേരളപ്പിറവി ആശംസകൾ…
- ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികള്‍ക്കും കേരളപ്പിറവി ആശംകള്‍
- നമ്മുടെ കേരളത്തെ നമുക്ക് മറക്കാതിരിക്കാം…മലയാള ഭാഷയെ, നന്മയെ സ്‌നേഹത്തെ…. കേരളപ്പിറവി ആശംസകള്‍
- സഹ്യസാനു ശ്രുതി ചേര്‍ത്തുവെച്ച മണിവീണയാണന്റെ കേരളം, നീലസാഗരമതിന്റെ തന്ത്രിയിലുണര്‍ത്തിടുന്ന സ്വരസാന്ത്വനം, കേരളപ്പിറവി ആശംസകള്‍
- മനസില്‍ സുഗമുള്ള നിമിഷങ്ങളും നിറമുള്ള സ്വപ്‌നങ്ങളും നാനവര്‍ണ ഓര്‍മകളും സമ്മാനിക്കാന്‍ വീണ്ടും ഒരു കേരളപ്പിറവി കൂടി. ഏവര്‍ക്കും കേരളപ്പിറവി ആശംസകള്‍
- മലയാള തനിമ വിളിച്ചോതുന്ന കേരളപ്പിറവിയ്ക്ക് ഏവര്‍ക്കും ആശംസകള്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക