ജിദ്ദ > സൗദി അറേബ്യയിലെ ജിദ്ദയിൽ തൃശൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. ചെറുതുരുത്തി പുതുശ്ശേരി പരേതനായ ഇടത്തൊടി സഈദ് മുസ്ലിയാർ മകൻ അബ്ദുൽ കരീം (58) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചയോടെയായിരുന്നു മരണം.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സൗദിയിലുള്ള അബ്ദുൽ കരീം 23 വർഷമായി അൽനഹ്ദി ഫാർമസിയിൽ പർച്ചേസിംഗ് വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. കുടുംബസമേതം ജിദ്ദ ഖാലിദ്ബിൻ വലീദിൽ താമസിച്ചുവരികയായിരു ന്ന ഇദ്ദേഹം പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് കോവിഡ് ബാധിച്ച് ആശുപത്രിയിലായത്. കോവിഡ് നെഗറ്റീവായെങ്കിലും മറ്റസുഖങ്ങളെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കെയാണ് മരണം സംഭവിച്ചത്. കൂറ്റനാട് സ്വദേശി ആമിനയാണ് ഭാര്യ. മക്കൾ: അബ്ദുൾ റഊഫ് (ജിദ്ദ) റജീന, റഷ്ന. മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനായി നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി ബന്ധുക്കൾ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..