തൃശ്ശൂര്‍: ചക്കപ്പായസത്തിന്റെ രുചിയെ വെല്ലുന്ന മാമ്പപഴപ്പായസക്കൂട്ടും വിപണിയില്‍. ചക്ക വരട്ടുന്ന രീതിയില്‍ മാമ്പഴവും വരട്ടിയെടുത്താണ് മാമ്പഴ വരട്ടിയുണ്ടാക്കുന്നത്.ചക്ക വരട്ടുംപോലെ അനായാസമല്ല, മാമ്പഴ വരട്ടിയുണ്ടാക്കുന്നത്. നീലം, പ്രിയൂര്, മല്‍ഗോവ എന്നിവ മാത്രമേ വരട്ടാന്‍ ഉപയോഗിക്കാനാകൂ. തുടര്‍ച്ചയായ അഞ്ചുദിവസം വരട്ടിയാലേ മാമ്പഴവരട്ടി പാകമാകൂ. ചക്ക വരട്ടുംപോലെ ഉണ്ടശര്‍ക്കരയും നെയ്യും ചുക്കും ഉപയോഗിക്കണം. ഉരുളിയില്‍ വരട്ടുമ്പോഴാണ് നല്ല രുചി കിട്ടുക. പത്ത് കിലോഗ്രാം മാമ്പഴം വരട്ടിയാല്‍ ഒരു കിലോഗ്രാം മാമ്പഴവരട്ടി കിട്ടും.
വിദേശത്തേക്ക് പഴവര്‍ഗങ്ങള്‍ കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിന് കോവിഡ് കാലത്ത് കയറ്റുമതി പ്രതിസന്ധിയുണ്ടായപ്പോഴാണ് മാങ്ങ വരട്ടി എന്ന ആശയം സ്ഥാപനമുടമ കൊക്കന് ലാസര്‍ ഉണ്ണിക്ക് തോന്നിയത്.
സ്ഥാപനത്തില്‍ത്തന്നെ സ്റ്റൗവും ഉരുളിയും തയ്യാറാക്കി ജീവനക്കാരുടെ സഹായത്തോടെ മാന്പഴം വരട്ടി തയ്യാറാക്കി. ഇപ്പോള്‍ സ്റ്റാര്‍ ഹോട്ടലുകളില്‍നിന്നുള്‍പ്പെടെ നല്ല ആവശ്യക്കാരുണ്ട്. വിദേശവിപണിയില്‍നിന്ന് വിളിയെത്തുന്നുണ്ട്.
Content Highlights:Mango recipes on demand