Edited by Karthik KK | Samayam Malayalam | Updated: 5 Aug 2023, 8:40 am
വീട്ടിൽവെച്ചാൽ സമ്പത്ത് കൈവരുമെന്ന് പറഞ്ഞ് പത്തനംതിട്ട സ്വദേശിയാണ് ഇവ കൈമാറിയതെന്നാണ് പിടിയിലായവർ നൽകിയ മൊഴി. പൂജയ്ക്ക് ശേഷം എത്തിച്ച മാംസഭാഗങ്ങളാണെന്നും ഇവർ പറഞ്ഞിരുന്നു.


കണ്ണൂരിൽ കെഎസ്ആർടിസി വിനോദ സഞ്ചാര പാക്കേജിന് തുടക്കം
ധനാകർഷണത്തിന് പൂജ ചെയ്ത അവശിഷ്ടങ്ങളാണെന്നും സംഘം മൊഴി നൽകിയിരുന്നു. ഇതോടെയാണ് വിശദമായ അന്വേഷണം നടത്തിയത്. ഇടുക്കി വണ്ടിപ്പെരിയാറിൽ നിന്നാണ് ഇവ കൈമാറിയത്. തമിഴ്നാട് സ്വദേശികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുളിക്കീഴ് പോലീസിന്‍റെ സഹായത്തോടെ ചെല്പപ്പൻ എന്നയാളെയും കസ്റ്റഡിയിലെടുത്തിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് കേരള അതിർത്തിയോട് ചേർന്ന പ്രദേശത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. കൂടുതൽ വ്യക്തത വരുത്താൻ നാലുപേരെയും ഉത്തമപാളയം പോലീസ് ചോദ്യം ചെയ്തു വരികയാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക