ഇത്തരത്തില്‍ താരന്‍ തലയില്‍ വരുന്നത് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ആവ്യക്തിയ്ക്ക് ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ എന്തെല്ലാം? താരന്‍ വരുന്നത് എന്തുകൊണ്ട്? താരന്‍ അകറ്റാന്‍ തക്കാളി എങ്ങിനെ ഉപയോഗിക്കണം എന്നിവയാണ് ഈ ലേഖനത്തിലൂടെ ചര്‍ച്ചചെയ്യുന്നത്.
ബ്യൂട്ടി ട്രീറ്റ്മെന്റ് സൗന്ദര്യസംരക്ഷണത്തിന് എങ്ങനെ സഹായിക്കുന്നു | രഞ്ജു രഞ്ജിമാർ
താരന്‍ വരുന്നതിന്റെ കാരണം
തലയില്‍ ഈര്‍പ്പത്തിന്റെ അംശം ഇരിക്കുന്നത് പലപ്പോഴും യീസ്റ്റ് ഇന്‍ഫക്ഷന്‍ ഉണ്ടാകുന്നതിന് കാരണമാണ്. യീസ്റ്റ് ഇന്‍ഫക്ഷന്‍ വരുന്നത് താരന്‍ വരുന്നതിന് കാരണമാണ്. ഇത് തലയില്‍ മാത്രമല്ല, താടിയിലും അതുപോലെ തന്നെ, മീശയിലും വരാന്‍ സാധ്യത കൂടുതലാണ്. അതുപോലെ തന്നെ തലയില്‍ എണ്ണമയം അമിതമായി ഇരിക്കുന്നത് തലയില്‍ താരന്‍ വരുന്നതിന് കാരണമാണ്.
നിങ്ങള്‍ക്ക് വരണ്ട ചര്‍മ്മം ഉണ്ടെങ്കില്‍ അത് ചര്‍മ്മ പാൡകള്‍ വറണ്ട് വരുന്നതിനും ഇത് താരന്‍ വരുന്നതിനും കാരണമാകുന്നു. കൃത്യമായ രീതിയില്‍ കേശ സംരക്ഷണം നടത്താതിരിക്കുന്നതും അമിതമായിട്ടുള്ള ഹെയര്‍ കെയര്‍ പ്രോഡക്ട്‌സിന്റെ ഉപയോഗവും സ്‌ട്രെസ്സ്, കൃത്യമല്ലാത്ത ആഹാര രീതി, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ചില ചര്‍മ്മ രോഗങ്ങള്‍, മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം തന്നെ താരന്‍ വരുന്നതിന് കാരണമാണ്.
താരന്‍ വന്നാല്‍
താരന്‍ വന്നാല്‍ നിരവധി ബുദ്ധിമുട്ടുകളാണ് ആ വ്യക്തി അനുഭവിക്കേണ്ടി വരിക. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അമിതമായിട്ടുള്ള മുടി കൊഴിച്ചില്‍ തന്നെയാണ്. പലര്‍ക്കും ഇന്ന് മുടി കൊഴിച്ചില്‍ വരുന്നതിന് പിന്നിലെ പ്രധാനകാരണമായി ചൂണ്ടികാണിക്കാവുന്നത് താരന്‍ തന്നെയാണ്. അതുപോലെ, തലയില്‍ അമിതമായി ചൊറിച്ചില്‍ അനുഭവപ്പെടും. തലയില്‍ മാത്രമല്ല, ഈ താരന്‍ ചെവിയില്‍, അതുപോലെ മുഖത്തും നിങ്ങളുടെ പുരികം, താടി എന്നിവയിലേയ്ക്കും വരാന്‍ സാധ്യത കൂടുതലാണ്. ഇത് ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നുണ്ട്.
തലയില്‍ താരന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് കണ്ണില്‍ ഇത് വീഴാന്‍ സാധ്ത കൂടുതലാണ്. അതുകൊണ്ടാണ് നമ്മള്‍ക്ക് ചിലപ്പോള്‍ കണ്ണില്‍ എന്തെങ്കിലും ഇടയ്ക്ക് തടയുന്നത് പോലെ അനുഭവപ്പെടുന്നതും. ഇത് കൂടാതെ, മുഖത്ത് നല്ലപോലെ കുരുക്കള്‍ പ്രത്യക്ഷപ്പെടാനും ഇത് കാരണമാകുന്നുണ്ട്. മുഖത്ത് മാത്രമല്ല, തലയില്‍ കുരുക്കള്‍ വരുന്നതിന് പിന്നിലെ കാരണവും താരന്‍ തന്നെയാണ്.
താരന്‍ അകറ്റാന്‍ തക്കാളി
പലരും താരന്‍ വന്നാല്‍ തൈര് തലയില്‍ തേയ്ക്കാറുണ്ട്. അതുപോലെ തന്നെ സവാളയുടെ നീര് തലയില്‍ തേക്കുന്നവരും ഉണ്ട്. എന്നാല്‍, ഇവയൊന്നും കൂടാതെ തക്കാളി ഉപയോഗിച്ചും നിങ്ങള്‍ക്ക് താരന്‍ അകറ്റാന്‍ സാധിക്കുന്നതാണ്. നമ്മളുടെ സ്‌കാള്‍പ്പിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കാന്‍ സാധിക്കുന്ന നിരവധി വിറ്റമിന്‍സും അതുപോലെ മിനറല്‍സും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍, ഇത് താരന്‍ അകറ്റാന്‍ വളരെയധികം സഹായിക്കുന്നു. അതുപോലെ തന്നെ തലയിലെ ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സ് ചെയ്ത് നിലനിര്‍ത്താനും തക്കാളി സഹായിക്കും.
തയ്യാറാക്കേണ്ട വിധം
ഇതിനായി ആദ്യം തന്നെ നല്ലപോലെ പഴുത്ത ഒരു തക്കാളി എടുക്കുക. അതുപോലെ 1 ടീസ്പൂണ്‍ നാരങ്ങാനീരും എടുക്കണം. ഈ തക്കാളി നല്ലപോലെ പേയ്സ്റ്റ് പരുവത്തില്‍ ആക്കി എടുക്കുക. ഇതിലേയ്ക്ക് എടുത്ത് വെച്ചിരിക്കുന്ന നാരങ്ങ നീര് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യണം.
ഇത്തരത്തില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന തക്കാളികൂട്ട് തലയോട്ടിയില്‍ നന്നായി തേച്ച് പിടിപ്പിക്കണം. ഇത് മുടിയില്‍ പുരട്ടേണ്ട ആവശ്യം ഇല്ല. അതുപോലെ, താരന്‍ ഉള്ള ഭാഗതത് കുറച്ചും കൂടെ നന്നായി പുരട്ടാവുന്നതാണ്. തലയില്‍ മൊത്തത്തില്‍ പുരട്ടിയതിന് ശേഷം നന്നായി ഒന്ന് മസാജ് ചെയ്ത് കൊടുക്കണം. ഇത് തലയിലേയ്ക്കുള്ള രക്തോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. അതുപോലെ തന്നെ തക്കാളിയിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യാനും സഹായിക്കും.
കുറച്ച് നേരം മസാജ് ചെയ്യതിന് ശേഷം 30 മുതല്‍ 60 മിനിറഅറഅ വരെ ഇരിക്കുക. അതിന് ശേഷം ഷാംപൂ ഉപയോഗിച്ച് നിങ്ങള്‍ക്ക് തല കഴുകാവുന്നതാണ്. അതിന് ശേഷം കണ്ടീഷ്ണര്‍ ഉപയോഗിക്കാന്‍ മറക്കരുത്. ഇത്തരത്തില്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ വീതം അടുപ്പിച്ച് ഉപയോഗിച്ചാല്‍ തലയില്‍ നിന്നും താരന്‍ വേഗത്തില്‍ കളയാന്‍ സാധിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ കൂട്ട് ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് നടത്തേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. ചിലര്‍ക്ക് ചെറുനാരങ്ങ, അല്ലെങ്കില്‍ തക്കാളി അലര്‍ജി ഉണ്ടാക്കാം. അതിനാല്‍ പാച്ച് ടെസ്റ്റ് നടത്താന്‍ മറക്കരുത്. അതുപോലെ, തലയില്‍ ചൊറി, അല്ലെങ്കില്‍ മുറിവ് എന്നിവ ഉണ്ടെങ്കില്‍ ഇത് ഉപയോഗിക്കരുത്. ഇത് ചൊറിച്ചിലും പുകച്ചിലും ഉണ്ടാക്കാം. അതുപോലെ തന്നെ ഈ ഹെയര്‍പാക്ക് ഉപയോഗിച്ച് കഴിഞ്ഞാല്‍ തലയില്‍ നിന്നും ഇത് നന്നായി കഴുകി നീക്കം ചെയ്യാനും മറക്കരുത്.