
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം വൈകിയാണ് പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽന്നതിനാൽ സംസ്ഥാനത്ത് കിറ്റ് വിതരണം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ ജില്ലയിൽ കിറ്റ് വിതരണം ആരംഭിച്ചിരുന്നില്ല. ഉത്രാടത്തിന് രാത്രി ഏഴുമണിയോടെയാണ് കിറ്റ് വിതരണത്തിലെ വിലക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കിയത്. ജില്ലയിൽ ഇതുവരെ 37,637 കിറ്റുകളിൽ 500 എണ്ണം മാത്രമാണ് വിതരണം ചെയ്തത്.
Chithara Incident പെട്രോൾ പമ്പിൽ വച്ച് ദർപ്പക്കാട് സ്വദേശി തലയ്ക്കടിച്ച് കൊലപ്പെടുത്തി
സംസ്ഥാനത്തെ എഎ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്ക്ക് 20,000 കിറ്റുകളാണ് നല്കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുന്നത്.
തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.
ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി കൺസ്യൂമർഫെഡ്; നടന്നത് 106 കോടിയുടെ വിൽപ്പന
സംസ്ഥാനത്ത് ആറുലക്ഷത്തിലധികം ഓണക്കിറ്റുകൾ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ജനങ്ങൾക്ക് അർഹതപ്പെട്ടതാണ് കൊടുക്കുന്നത്. ഒരു പ്രചാരണവും അതിലൂടെ ഉദ്ദേശിച്ചിട്ടില്ല. കിറ്റിനെ ഭയക്കുന്നവർ എന്തെല്ലാം കളിച്ചെന്ന് കാലം തെളിയിക്കുമെന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പറഞ്ഞു.
Read Latest Kerala News and Malayalam News