Also Watch:
ആർത്തവ വേദന കുറയ്ക്കാൻ ചില എളുപ്പവഴികൾ
പോഷകാഹാരം
ആർത്തവ ദിവസങ്ങളിൽ ഭക്ഷണം കഴിക്കാൻ തന്നെ പലർക്കും മടിയായിരിക്കും. പക്ഷെ പോഷകാഹാരത്തിൻ്റെ കുറവ് ശരീരത്തെ വളരെ മോശമായി ബാധിച്ചേക്കാം. ആരോഗ്യം വീണ്ടെടുക്കാനും ക്ഷീണം മാറ്റാനും നല്ല പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. മധുരം, ഉപ്പ്, കാപ്പി എന്നിവ കുറയ്ക്കുന്നത് ക്ഷീണം ഒഴിവാക്കാൻ ഏറെ സഹായിക്കും. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ശ്രദ്ധിക്കണം. വൈറ്റമിൻ ബി ധാരാളം അടങ്ങിയതും അതുപോലെ ഇലക്കറികളും കഴിക്കാൻ ശ്രദ്ധിക്കുക.
ധാരാളം വെള്ളം കുടിക്കുക
ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. ക്ഷീണവും നിർജ്ജലീകരണവും തമ്മിൽ വലിയൊരു ബന്ധമുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഈ ദിവസങ്ങളിൽ ക്ഷീണം മാറ്റാനും 2 ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക. മാത്രമല്ല മറ്റ് ശീതള പാനീയങ്ങൾ കുടിക്കുന്നത് വെള്ളത്തിന് പകരമാകില്ലെന്ന് മനസിലാക്കുക.
വ്യായാമം
പലർക്കും ആർത്തവ കാലത്ത് കഠിനമായ വേദകളുണ്ടാകും. ഒരു ദിവസത്തെ വേദന കഴിഞ്ഞാൽ പിന്നെ ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കുക. വലിയ അയാസമുള്ള വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കാതിരിക്കുന്നതാണ് ഏറെ നല്ലതാണ്.
നല്ല ഉറക്കം
ഉറങ്ങാൻ കൃത്യമായൊരു സമയം കണ്ടെത്തേണ്ടത് ഏറെ പ്രധാനമാണ്. ദിവസവും കൃത്യമായൊരു സമയത്ത് ഉറങ്ങി ശീലിക്കുക. ഉറങ്ങുന്നതിന് അര മണിക്കൂർ മുൻപ് എങ്കിലും ഫോണും ലാപ്പ്ടോപ്പുമൊക്കെ മാറ്റി വയ്ക്കാൻ ശ്രമിക്കുക. ഉറങ്ങുന്നതിന് മുൻപ് കാപ്പി, ചായ പോലെയുള്ളവ കുടിക്കാനും ശ്രമിക്കുക.
റിലാക്സ് ചെയ്യുക
സമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കുക. യോഗ പോലെയുള്ള ലളിതമായ കാര്യങ്ങൾ ചെയ്യുന്നത് സമ്മർദ്ദം കുറയ്ക്കാൻ ഏറെ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുൻപ് ഇത്തരം വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കുക.