Authored by സരിത പിവി | Samayam Malayalam | Updated: 31 Aug 2023, 7:45 pm
അലര്‍ജി പ്രശ്‌നങ്ങള്‍,അതായത് ഡസ്റ്റ് അലര്‍ജി പോലുള്ളവ അലട്ടുന്നവര്‍ പലരുമുണ്ട്. ഇതിന് നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ.
വല്ലാതെ അലട്ടുന്നവര്‍
അലര്‍ജി പ്രശ്‌നങ്ങള്‍ വല്ലാതെ അലട്ടുന്നവര്‍ ഡോക്ടറെ കണ്ട് ചികിത്സ തേടുമ്പോള്‍ പറഞ്ഞ രീതിയില്‍ മരുന്ന് കഴിയ്ക്കണം. അലര്‍ജി കണ്ടെത്താനും ഇതിന് ചികിത്സയേതെന്ന് കണ്ടെത്താനും കഴിയുന്ന ആധുനിക മെഡിക്കല്‍ വഴികള്‍ നിലവിലുണ്ട്.
അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍
ഇതല്ലാതെ നമുക്ക് തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇവ കൃത്യമായി പാലിയ്ക്കുന്നത് അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്.
ഫ്രഷ് എയര്‍
ഫ്രഷ് എയര്‍ കിട്ടുകയെന്നത് പ്രധാനമാണ്. റൂം തുറന്നിടുക, വാതിലും ജനലും തുറന്നിടണം. ഫാന്‍ പൊടി തട്ടി ഉപയോഗിയ്ക്കാം, എസിയുടെ ഫില്‍ട്ടല്‍ ക്ലീന്‍ ചെയ്യണം.
ക്ലീന്‍
ബെഡ്‌റൂം, റാക്കുകള്‍ എല്ലാം നല്ലത് പോലെ ക്ലീന്‍ ചെയ്യണം. പൊടിയില്ലാതെ റൂം വയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇതു പോലെ മാസ്‌ക് വയ്ക്കാം. അടിച്ചു വാരലും ക്ലീനിംഗും ഒഴിവാക്കാന്‍ സാധിച്ചില്ലെങ്കില്‍ മാസ്‌ക് വച്ച് ചെയ്യാം. നീളത്തിലെ ചൂലും മറ്റും ഉപയോഗിയ്ക്കാം.
യോഗ, ഏറോബിക്‌സ്
യോഗ, ഏറോബിക്‌സ് വ്യായാമങ്ങള്‍ ചെയ്യാം. നല്ല ഫ്രഷ് എയര്‍ ലഭിയ്ക്കുന്നുവെന്ന് ഉറപ്പാക്കണം. രാവിലെയും വൈകീട്ടും പത്തിരുപത് തവണ വീതം ശ്വാസവ്യായാമങ്ങള്‍ ചെയ്യാം.
ഇഞ്ചി
ഇഞ്ചി, മഞ്ഞള്‍, തേന്‍, തുളസി എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇതെല്ലാം പ്രതിരോധം തീര്‍ക്കാന്‍ സാധിയ്ക്കും. ആവി പിടിയ്ക്കുന്നത് നല്ലതാണ്.