മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലക്കാർ അതിവേഗത്തിൽ പായും; തിരുനാവായ – ഗുരുവായൂർ പാതയിൽ സർവേ ആരംഭിച്ച് റെയിൽവേ
Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 1 Sep 2023, 10:04 am
തിരുനാവയ – ഗുരുവായൂർ റെയിൽപാതയുടെ സർവേ ദക്ഷിണ റെയിവേ ആരംഭിച്ചതോടെ സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ യാത്രക്കാർക്ക് നിർണായകമാണ്. തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളാണ് ഇവ മൂന്നും

ഹൈലൈറ്റ്:
- തിരുനാവായ – ഗുരുവായൂർ റെയിൽപാത.
- സർവേ ആരംഭിച്ച് ദക്ഷിണ റെയിൽവെ.
- മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ റെയിൽവേ യാത്രയിൽ വൻ മാറ്റമുണ്ടാകും.

മൂന്ന് ജില്ലകൾക്ക് ഒരുപോലെ നേട്ടമാകുന്ന തിരൂർ – ഗുരുവായൂർ പാത സംസ്ഥാനത്തെ റെയിൽ ഗതാഗതത്തിന് നിർണായകമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഈ പാതയുടെ സാധ്യത പരിഗണിക്കണമെന്ന ആവശ്യം മെട്രോമാൻ ഇ ശ്രീധരൻ റെയിൽവേയുടെ മുന്നിൽ വെച്ചിട്ടുണ്ട്. ഈ നിർദേശം റെയിൽവേ പരിഗണിച്ചാൽ മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ റെയിൽവേ യാത്രയിൽ നിർണായക മാറ്റങ്ങൾക്ക് കാരണമാകും. സംസ്ഥാനത്ത് ഉയർന്ന തോതിൽ യാത്രക്കാരുള്ള റെയിൽവേ സ്റ്റേഷനുകളിൽ ചിലതാണ് കോഴിക്കോട്, തൃശൂർ സ്റ്റേഷനുകൾ.
Former MLA James Mathew : മുന്‍ എംഎല്‍എ ജയിംസ് മാത്യു വിദ്യാഭ്യാസ പ്രവര്‍ത്തകന്റെ റോളില്‍
തിലമ്പൂർ – നഞ്ചൻ കോട്, പമ്പ – ചെങ്ങന്നൂർ തുടങ്ങി കേരളത്തിൻ്റെ മറ്റ് രണ്ട് റെയിൽവേ പദ്ധതികൾ കൂടി യാഥാർഥ്യമാക്കുന്നതിന് ഇ ശ്രീധരൻ നേരിട്ട് ശ്രമങ്ങൾ നടത്തുന്നുണ്ട്. തിരൂർ – ഗുരുവായൂർ പാത യാഥാർഥ്യമായാൽ മലപ്പുറം ജില്ലയുടെ റെയിൽവേ ഗാതാഗതത്തിൻ്റെ മുഖച്ഛായ മാറും. ഈ പദ്ധതികൾ പൂർത്തിയായാൽ കേരളത്തിൻ്റെ റെയിൽവേ ഗാതഗത്തിന് നിർണായകമാകുന്ന പദ്ധതികളാണ് റെയിൽവേയ്ക്ക് മുന്നിലുള്ളത്.
‘പശു അമ്മയുടെ സ്ഥാനത്ത്, അതിനാൽ ഗോമാതാവ് എന്നുവിളിക്കുന്നു’; 2,000 രൂപ നോട്ട് പിൻവലിച്ചത് ആവശ്യം കഴിഞ്ഞത് കൊണ്ടാണെന്ന് കൃഷ്ണകുമാർ
തിരുനാവായ – ഗുരുവായൂർ പദ്ധതിയെ തിരൂർ – ഗുരുവായൂർ പദ്ധതിയാക്കി മാറ്റുന്നതാണ് നേട്ടമെന്ന് ഇ ശ്രിധരൻ്റെ വിലയിരുത്തൽ. ഗുരുവായൂരിൽ നിന്ന് തിരൂരിലേക്ക് 44 കിലോമീറ്ററാണ് ദൂരം. ഷൊർണൂ വഴിയുള്ള നിലവിലെ കൊച്ചി – കോഴിക്കോട് പാതയേക്കാൾ ഒരു മണിക്കൂർ വേഗത്തിൽ ഈ പാതയിലൂടെ യാത്ര സാധ്യമാകും. യാത്രക്കാരുടെ ഉയർന്ന പങ്കാളിത്തവും ഈ റൂട്ടിലുണ്ടാകും. കോഴിക്കോടിനും കൊച്ചിക്കുമിടയിലെ യാത്രാ ദൂരം ഒരു മണിക്കൂർ കുറയുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഇ ശ്രീധരൻ്റെ നിർദേശങ്ങൾക്ക് അതീവ പരിഗണനയാണ് റെയിൽവേ നൽകുന്നത്. യാത്രക്കാർക്ക് അതിവേഗം കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും എത്താൻ തിരൂർ – ഗുരുവായൂർ പാത സഹായമാകും. തിരക്കുള്ള ഷൊർണൂരിലെ തിരക്ക് കുറയ്ക്കാനുമാകും. തിരുനാവായ – ഗുരുവായൂർ പാതയാണെങ്കിൽ 38 കിലോമീറ്ററാണ് ദൂരം.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക