Wednesday, May 28, 2025
  • About Us
  • Advertise
  • Privacy & Policy
  • Contact Us
  • Login
Udaya Keralam
Advertisement
  • NEWS
    • All
    • INDIA
    • KERALA
    • PRAVASI
    • WORLD
    ശിവസേന [ഷിൻഡെ വിഭാഗം]

    ശിവസേന ഷിൻഡെ വിഭാഗത്തിന് പുതിയ യുവസാരഥികൾ!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    കുവൈത്തിലെ-ഫ്ലാറ്റിൽ-തീപിടിത്തം:-മലയാളി-കുടുംബത്തിലെ-നാലു-പേർ-മരിച്ചു

    കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

    മോളി-ഷാജി-അന്തരിച്ചു

    മോളി ഷാജി അന്തരിച്ചു

    ജൂലൈ-18-യൂണിയൻ-പ്രതിജ്ഞദിനമായി-യുഎഇ-രാഷ്‌ട്രപതി-പ്രഖ്യാപിച്ചു

    ജൂലൈ 18 യൂണിയൻ പ്രതിജ്ഞദിനമായി യുഎഇ രാഷ്‌ട്രപതി പ്രഖ്യാപിച്ചു

  • FEATURES
  • SPORTS
  • BUSINESS
  • CRIME
  • CINEMA
  • TECH
  • HEALTH
    • FOOD
    • FITNESS
  • LIFESTYLE
  • TRAVEL
  • MORE
    • VIRAL
No Result
View All Result
  • NEWS
    • All
    • INDIA
    • KERALA
    • PRAVASI
    • WORLD
    ശിവസേന [ഷിൻഡെ വിഭാഗം]

    ശിവസേന ഷിൻഡെ വിഭാഗത്തിന് പുതിയ യുവസാരഥികൾ!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    കുവൈത്തിലെ-ഫ്ലാറ്റിൽ-തീപിടിത്തം:-മലയാളി-കുടുംബത്തിലെ-നാലു-പേർ-മരിച്ചു

    കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

    മോളി-ഷാജി-അന്തരിച്ചു

    മോളി ഷാജി അന്തരിച്ചു

    ജൂലൈ-18-യൂണിയൻ-പ്രതിജ്ഞദിനമായി-യുഎഇ-രാഷ്‌ട്രപതി-പ്രഖ്യാപിച്ചു

    ജൂലൈ 18 യൂണിയൻ പ്രതിജ്ഞദിനമായി യുഎഇ രാഷ്‌ട്രപതി പ്രഖ്യാപിച്ചു

  • FEATURES
  • SPORTS
  • BUSINESS
  • CRIME
  • CINEMA
  • TECH
  • HEALTH
    • FOOD
    • FITNESS
  • LIFESTYLE
  • TRAVEL
  • MORE
    • VIRAL
No Result
View All Result
Udaya Keralam
Home NEWS KERALA

അങ്കമാലി – കുണ്ടന്നൂർ ഹൈവേയുടെ പേര് ‘കൊച്ചി ബൈപ്പാസ്’? അന്തിമ അനുമതി അടുത്തയാഴ്ചയോടെ; മാർച്ചിൽ നിർമാണം തുടങ്ങിയേക്കും

by News Desk
September 4, 2023
in KERALA
0 0
0
അങ്കമാലി-–-കുണ്ടന്നൂർ-ഹൈവേയുടെ-പേര്-‘കൊച്ചി-ബൈപ്പാസ്’?-അന്തിമ-അനുമതി-അടുത്തയാഴ്ചയോടെ;-മാർച്ചിൽ-നിർമാണം-തുടങ്ങിയേക്കും
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp
കൊച്ചി: കൊച്ചിയിലെ കുരുക്കഴിക്കാൻ ദേശീയപാത അതോരിറ്റി തയ്യാറാക്കിയ പുതിയ ബൈപ്പാസ് പദ്ധതിക്ക് അടുത്തയാഴ്ചയോടെ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചേക്കും. ഇതോടെ സ്ഥലമേറ്റെടുപ്പ് ആരംഭിക്കാനും കരാർ വിളിച്ച് നിർമാണം തുടങ്ങാനുമുള്ള എല്ലാ തടസ്സങ്ങളും അവസാനിക്കും. ഭൂമിയേറ്റെടുപ്പിന് അടക്കമുള്ള മുഴുവൻ തുകയും കേന്ദ്രം വഹിക്കുമെന്ന് ധാരണയായിട്ടുണ്ട്. പദ്ധതിക്കുള്ള അന്തിമ അനുമതി ലഭിച്ചാലുടൻ 3എ വിജ്ഞാപനം പുറപ്പെടുവിച്ച് ഭൂമിയേറ്റെടുപ്പ് തുടങ്ങാനാണ് ദേശീയപാത അതോരിറ്റിയുടെ നീക്കം.

അങ്കമാലിക്കുസമീപം കരയാംപറമ്പിൽ നിന്ന് ആരംഭിച്ച് കൊച്ചി നഗരത്തിൽ ഒരിടത്തും പ്രവേശിക്കാതെ കുണ്ടന്നൂരിനു സമീപം നെട്ടൂരിൽ അവസാനിക്കുന്നതാണ് പുതിയ ദേശീയപാതാ ബൈപ്പാസ് പദ്ധതി. തിരക്കേറിയ ആലുവ, ഇടപ്പള്ളി, വൈറ്റില മേഖലകൾ ഒഴിവാകുന്നതോടെ തൃശൂരിൽനിന്നും പാലക്കാട്ടുനിന്നും തെക്കൻ കേരളത്തിലേക്കുള്ള യാത്രാസമയത്തിൽ വലിയ കുറവുണ്ടാകും. ഹൈവേ നിർമാണത്തിനുള്ള സർവേ നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. 45 മീറ്ററിൽ ആറുവരിയായി നിർമിക്കുന്ന പാത പൂർണമായും ആക്സസ് കൺട്രോൾ റോഡായിരിക്കുമോ എന്ന കാര്യത്തിലും അടുത്തയാഴ്ചയോടെ തീരുമാനമുണ്ടാകും. പദ്ധതിയുടെ സാമൂഹികാഘാത പഠനവും വൈകാതെ തുടങ്ങും.

Rain Festival: മഴ ഉത്സവത്തിന് ആവേശംകൂട്ടാൻ മഡ് ഫുട്ബോളുമായി ദേശീയ താരങ്ങള്‍

44 കിലോമീറ്ററോളം വരുന്ന റോഡ് കൊച്ചി നഗരത്തിൻ്റെ കിഴക്കുഭാഗത്തുകൂടി ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകൾ വഴിയാകും കടന്നുപോകുക. ദേശീയപാത 544ൻ്റെ ഭാഗമായ അങ്കമാലി – ഇടപ്പള്ളി പാതയും ദേശീയപാത 66ലെ ഇടപ്പള്ളി – കുണ്ടന്നൂർ ഭാഗവും പൂർണമായും ഒഴിവാക്കിയാണ് പുതിയ പാത നിർമിക്കുക. വലിയ ജങ്ഷനുകളൊന്നുമില്ലാതെയാകും ഗ്രീൻഫീൽഡ് പദ്ധതിയായി തയ്യാറാക്കുന്ന പാതയുടെ നിർമാണം. നെടുമ്പാശേരി വിമാനത്താവളത്തിനു കിഴക്കുവശത്തുകൂടി കടന്നുപോയി, വേങ്ങൂരിനു സമീപം എംസി റോഡ് മുറിച്ചുകടക്കുന്ന ഗ്രീൻഫീൽഡ് ബൈപ്പാസ് പരമാവധി കെട്ടിടങ്ങലും ചെറുപട്ടണങ്ങളും ഒഴിവാക്കിയാണ് നിർമിക്കുന്നത്. പോഞ്ഞാശ്ശേരിക്കു സമീപത്തുവെച്ചാണ് നിലവിലെ ആലുവ മൂന്നാർ റോഡും ആലുവ – കോതമംഗലം സംസ്ഥാനപാതയും മുറിച്ചുകടക്കുക. പട്ടിമറ്റത്തുവെച്ച് മൂവാറ്റുപുഴ – കാക്കനാട് റോഡും മറികടക്കും. കൊച്ചി – ധനുഷ്കോടി ദേശീയപാത മുറിച്ചുകടക്കുന്ന പുത്തൻകുരിശിനു സമീപം വലിയൊരു ട്രംപറ്റ് ഫ്ലൈഓവറും നിർമിക്കും. ഇവിടെനിന്നു പടിഞ്ഞാറോട്ടു നീങ്ങി കുണ്ടന്നൂരിനു തെക്കുവശത്ത് നെട്ടൂരിലാകും പാത എത്തിച്ചേരുക.

വലിയ വികസനസാധ്യത

അനുമതി ലഭിക്കുന്നതോടെ വൈകാതെ ഭൂമിയേറ്റെടുപ്പ് തുടങ്ങാനാകുമെന്നും പ്രദേശത്ത് ഇത് വലിയ വികസനത്തിനു കാരണമാകുമെന്നുമാണ് റോജി എം ജോൺ എംഎൽഎ വ്യക്തമാക്കുന്നത്. കൊച്ചി നഗരത്തിൻ്റെ കിഴക്കുഭാഗത്ത് വലിയ വികസനസാധ്യതയാണ് പുതിയ ബൈപ്പാസ് തുറന്നിടുന്നത്. പാതയുടെ അലൈൻമെൻ്റ് കടന്നുപോകുന്ന പ്രദേശങ്ങളെല്ലാം നിലവിൽ നഗരസ്വഭാവമുള്ള ഗ്രാമങ്ങളാണ്. സെമി ആക്സസ് കൺട്രോൾ രീതിയിലാണ് നടപ്പാക്കുന്നതെങ്കിലും ഇരുവശത്തുമുള്ള നാലുവരി സർവീസ് റോഡുകൾ വഴി ഈ പ്രദേശങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയിൽ വലിയ പുരോഗതിയുണ്ടാകും. പെരുമ്പാവ‍ൂർ, പട്ടിമറ്റം, കോല‍ഞ്ചേരി തുടങ്ങിയ ടൗണുകളെല്ലാം പുതിയ ബൈപ്പാസിനു തൊട്ടടുത്താണ്. ഭാവിയിൽ ഇവിടങ്ങളെല്ലാം ഉപഗ്രഹനഗരങ്ങളായി വികസിക്കാനുള്ള സാധ്യതയും തെളിയും. പുതിയ ഹൈവേയ്ക്ക് കൊച്ചി ബൈപ്പാസ് എന്നു പേരിടണമെന്ന ആവശ്യവും പരിഗണനയിലുണ്ട്. ഇതു സംബന്ധിച്ച് ലഭിച്ച നിവേദനം കേന്ദ്രസർക്കാർ പദ്ധതിയുടെ ജനറൽ കൺസൾട്ടൻ്റിന് കൈമാറിയിട്ടുണ്ട്.

മൺസൂൺ തോന്നിയപോലെ; അസംസ്കൃത വസ്തുക്കളില്ല; ഭൂമി ഏറ്റെടുപ്പ് തടസ്സപ്പെടുന്നു: ദേശീയപാത നിര്‍മാണം ഇഴയുന്നതിനു പിന്നിൽ
17 വില്ലേജുകളിൽനിന്നായി മൊത്തം 280 ഹെക്ട‍ർ ഭൂമിയാണ് ബൈപ്പാസിനായി ഏറ്റെടുക്കേണ്ടത്. 90 ശതമാനം ഭൂമി ഏറ്റെടുത്താൽ നി‍ർമാണപ്രവർത്തനങ്ങൾ ആരംഭിക്കാനാകും. ഏറ്റെടുക്കേണ്ട ഭൂമിയുടെ വിവരങ്ങൾ ഇതിനോടകം റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്. നെട്ടൂർ മേഖലയിലൊഴികെ മറ്റൊരിടത്തും വലിയ പാലങ്ങളോ വയഡക്ടുകളോ വേണ്ടിവന്നേക്കില്ല. കേന്ദ്രമന്ത്രാലയത്തിൻ്റെ അനുമതി ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ദ ടൈംസ് ഓഫ് ഇന്ത്യ റിപ്പോ‍ർട്ട്. അടുത്ത വ‍ർഷം മാർച്ചോടുകൂടി നിർമാണം ആരംഭിക്കാനും മൂന്നുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനുമാണ് ദേശീയപാത അതോരിറ്റി ലക്ഷ്യമിടുന്നത്.

ഇടപ്പള്ളി മുതൽ അരൂർ വരെ നിലവിലെ ഹൈവേക്കു മുകളിലൂടെ ആറുവരി ഫ്ലൈഓവർ നിർമിക്കാനുള്ള സാധ്യത ദേശീയപാത അതോരിറ്റി പഠിക്കുന്നുണ്ട്. ഇത് യാഥാർഥ്യമായാൽ നെട്ടൂരിലെത്തുന്ന പുതിയ ബൈപ്പാസ് ഒരു ട്രംപറ്റ് ഫ്ലൈഓവർ വഴി ഈ ഉയരപ്പാതയുമായി ബന്ധിപ്പിക്കും. നിലവിൽ പദ്ധതിഘട്ടത്തിലുള്ള കൊച്ചി – തേനി ഗ്രീൻഫീൽഡ് ഹൈവേയും പുതിയ ബൈപ്പാസിൽ നിന്നാണ് ആരംഭിക്കുക. ഇതിനായി പുത്തൻകുരിശിനു സമീപം ഒരു ട്രംപറ്റ് ഫ്ലൈഓവർ കൂടി നിർമിച്ചേക്കും.

കൊച്ചി മെട്രോ മൂന്നാംഘട്ട അലൈൻമെന്റ് മാപ്പ്: എയർപോർട്ടിനെയും ഗിഫ്റ്റ് സിറ്റിയെയും കണക്ട് ചെയ്യും പുതിയ പാത

ആൽബിൻ കുര്യൻ നെ കുറിച്ച്

ആൽബിൻ കുര്യൻ

ആൽബിൻ കുര്യൻ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സമയം മലയാളം വാർത്താ പോർട്ടലിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് ആൽബിൻ കുര്യൻ. ആറു വർഷമായി സമയം മലയാളം വാർത്താവിഭാഗത്തിൻ്റെ ഭാഗമായ ആൽബിൻ രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു. കേരള പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസം ബിരുദാന്തര ഡിപ്ലോമ നേടി. പത്ത് വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന ആൽബിൻ മുൻപ് പബ്ലിക് റിലേഷൻസ് മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്.Read More

LatestNews

ശിവസേന [ഷിൻഡെ വിഭാഗം]

ശിവസേന ഷിൻഡെ വിഭാഗത്തിന് പുതിയ യുവസാരഥികൾ!

February 16, 2025
മയങ്ങുന്ന (മയക്കുന്ന) കേരളം!

മയങ്ങുന്ന (മയക്കുന്ന) കേരളം!

August 19, 2024
റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

August 10, 2024
ഹെലീനയെ-പരിചയപ്പെടുത്തി-നെയ്മർ;-കുടുംബത്തിലേക്ക്-പുതിയ-അതിഥി

ഹെലീനയെ പരിചയപ്പെടുത്തി നെയ്മർ; കുടുംബത്തിലേക്ക് പുതിയ അതിഥി

July 20, 2024
ശ്വാസം-ചിത്രത്തിന്റെ-ഷൂട്ടിങ്-പൂർത്തിയായി

ശ്വാസം ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി

July 20, 2024
കുവൈത്തിലെ-ഫ്ലാറ്റിൽ-തീപിടിത്തം:-മലയാളി-കുടുംബത്തിലെ-നാലു-പേർ-മരിച്ചു

കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

July 20, 2024
പാക്കിസ്ഥാനെ-ഏഴ്-വിക്കറ്റിന്-തകർത്ത്-ഇന്ത്യൻ-പെൺകരുത്ത്

പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യൻ പെൺകരുത്ത്

July 20, 2024
സ്റ്റൈലിഷ്-ലുക്കിൽ-നിവിൻ-പോളി;-ഹബീബീ-ഡ്രിപ്പ്-വീഡിയോ-ഗാനം-റിലാസായി

സ്റ്റൈലിഷ് ലുക്കിൽ നിവിൻ പോളി; ഹബീബീ ഡ്രിപ്പ് വീഡിയോ ഗാനം റിലാസായി

July 19, 2024
Udaya Keralam

Follow Us

  • About Us
  • Advertise
  • Privacy & Policy
  • Contact Us

© 2021 Udaya Keralam - Developed by My Web World.

No Result
View All Result
  • NEWS
    • KERALA
    • INDIA
    • WORLD
    • PRAVASI
  • FEATURES
  • SPORTS
  • CRIME
  • BUSINESS
  • CINEMA
  • FITNESS
  • FOOD
  • HEALTH
  • LIFESTYLE
  • TECH
  • TRAVEL
  • VIRAL

© 2021 Udaya Keralam - Developed by My Web World.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

- Select Visibility -

    Are you sure want to unlock this post?
    Unlock left : 0
    Are you sure want to cancel subscription?
    Go to mobile version