സോഹാർ(ഒമാൻ) > മലയാളം മിഷൻ ഒമാൻ സോഹാർ മേഖല ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായിട്ടാണ് പരിപാടികൾ നടന്നത്. സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച രാവിലെ മുതൽ പൂക്കള മത്സരം നടന്നു. സെപ്റ്റംബർ രണ്ട് ശനിയാഴ്ച ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി ഓണപാട്ട് മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രശസ്ത കവിയും സാംസ്കാരിക പ്രവർത്തകനും ആയ കെ ആർ പി വള്ളിക്കുന്നം,. ഗായകൻ സാൽസൻ പന്തളം എന്നിവർ മുഖ്യ വിധികർത്താക്കളായിരുന്നു. പായസ വിതരണത്തിനും സമ്മാനദാനത്തിനും ശേഷം പരിപാടികൾ അവസാനിച്ചു .കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ഉൾപെടെ നൂറിലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു
മലയാളം മിഷൻ സോഹാർ കോർഡിനേറ്റർ സജിഷ്, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ അധ്യാപികമാർ ലിൻസി, ബിന്ദു, ഹസിത, ജൂഡി, മഞ്ജു, രാജിത, ദിവ്യ, മലയാളം മിഷൻ പ്രവർത്തകരായ മുരളി, തമ്പാൻ, ശ്രീജേഷ്, ഹരി, ജിമ്മി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..