ലൈാലാൻഡിൽനിന്ന് വാങ്ങുന്ന ബസുകൾക്ക് പുറമെ സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ് എസി ബസുകളും കെഎസ്ആർടിസിയ്ക്കായി വാങ്ങുന്നുണ്ട്. ഇതിനായി 25 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഇതിനുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. 20 ബസുകൾ എങ്കിലും വാങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതരെന്നാണ് റിപ്പോർട്ട്.
കുഞ്ഞിക്കുട്ടനില്ലാതെ കുമളിവിട്ട് പോകില്ല; കണ്ടെത്തി നൽകിയാൽ 4000 രൂപ പാരിതോഷികം
Aranmula Vallasadhya: ലോകത്തിലെ ഏറ്റവും വലിയ സദ്യ ഇന്ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നടക്കും
ഏപ്രിലിൽ കെഎസ്ആർടിസി സ്വിഫ്റ്റിനായി വാങ്ങിയ 131 സൂപ്പർ ഫാസ്റ്റ് ബസുകൾ ദീർഘദൂര സർവീസുകൾക്കായാണ് ഉപയോഗിക്കുന്നത്. നിലവിൽ രണ്ട് സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ് ബസുകൾ കെഎസ്ആർടിസി സ്വിഫ്റ്റിനുണ്ട്. ബാംഗ്ലൂരിലേക്കാണ് ഇവ സർവീസ് നടത്തുന്നത്. ഒരു എസി ബസും നോൺ എസി ബസുമാണ് ഇത്. രണ്ട് ബസിനും മികച്ച പ്രതികരണമാണ് നിലവിൽ ലഭിക്കുന്നത്. പുതിയ ബസുകൾ കൂടി നിരത്തിലിറങ്ങിയാൽ ഇവയ്ക്കും മികച്ച പ്രതികരണമാകും ലഭിക്കുക.
സ്വിഫ്റ്റ് ജീവനക്കാരുടെ സഹായത്തോടെയാണ് ഹൈബ്രിഡ് ഹൈടെക് ബസുകൾ കെഎസ്ആർടിസി വാങ്ങിയത്. ബസുകളുടെ ലാഭത്തിൽ ഒരു വിഹിതം ജീവനക്കാർക്ക് നൽകിയാണ് ഇവ പ്രവർത്തിക്കുക. സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും വാങ്ങുന്ന കരുതൽ ധനം ബാങ്കിൽ ഇടുന്നതിനുപകരം ഇതിൽ ലഭിക്കുന്ന ലാഭവിഹിതത്തിന്‍റെ നിശ്ചിത ശതമാനം ജീവനക്കാർക്ക് തിരികെ നൽകുകയാണ് ചെയ്യുക.
കൂടുതൽ സൗകര്യങ്ങളുമായി 2:1 സീറ്റുകളുള്ള 27 സീറ്ററുകളും, 15 സ്ലീപ്പർ സീറ്റുകളുമുള്ള ബസിൽ കാഫ് സപ്പോർട്ട് ഉള്ള സെമി സ്ലീപ്പർ സീറ്റുകളാണുള്ളത്. എല്ലാ സീറ്റുകളിലും, ബെർത്തുകളിലും ചാർജിങ് സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ മൊബൈൽ പൗച്ചും, ഹാൻഡ് ബാഗേജുകൾ സൂക്ഷിക്കാൻ ലഗേജ് സ്പേസ് ഉൾപ്പെടെയുള്ള സൗകര്യവും ഉണ്ട്.
അതേസമയം 10 വർഷം കഴിഞ്ഞ അന്തർസംസ്ഥാന സർവീസ് നടത്തുന്ന 10 വോൾവോ ബസുകൾ സൂപ്പർ ക്ലാസാക്കി രണ്ടു വർഷംകൂടി സർവീസ് നടത്താനും 10 വർഷം കഴിഞ്ഞ ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് രണ്ടുവർഷം നീട്ടിനൽകണമെന്നും കെഎസ്‌ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് തീരുമാനം ഇതുവരെ വന്നിട്ടില്ല.