2024 ഒക്ടോബറിനകം കെ ഫോണിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കും. രണ്ടര ലക്ഷം കുടുംബത്തിനാകും ഈ ഘട്ടത്തിൽ സൗജന്യ കണക്ഷൻ നൽകുക. കൂടാതെ ഒന്നരലക്ഷം വാണിജ്യ കണക്ഷനും നൽകുമെന്ന് കെ ഫോൺ എംഡി പറഞ്ഞു. രണ്ടാംഘട്ടമായി 2025ൽ അഞ്ചുലക്ഷം സൗജന്യ കണക്ഷൻ നൽകും. മൂന്നും നാലും ഘട്ടങ്ങളിൽ ആറും, 6.5 ലക്ഷം കണക്ഷനും നൽകും.
Vagamon Tourist Spot: വാഗമണ്ണിൽ എത്തുന്ന സഞ്ചാരികൾക്ക് ചില്ലുപാലവും വിനോദ പാര്‍ക്കും ആസ്വദിക്കാം
2026 മാർച്ചിൽത്തന്നെ പൂർണലക്ഷ്യം ഉറപ്പാക്കുക എന്ന ശ്രമവുമായാണ് കെ ഫോൺ മുന്നോട്ടുപോകുന്നത്. കേരള വിഷനു പുറമെ 924 പ്രദേശിക കേബിൾ ഓപ്പറേറ്റർമാരുമായും കരാറുണ്ട്.
കെ ഫോണിന്റെ രണ്ടാംഘട്ട ലക്ഷ്യം പൂർത്തിയാക്കുന്നതിനായി രണ്ടര ലക്ഷം ഗുണഭോക്താക്കളുടെ പട്ടിക തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് കെ ഫോൺ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിൽ നിന്നും സൗജന്യ കണക്ഷന് അർഹരായ 2000 കുടുംബത്തിന്റെ പട്ടികയാണ് ആവശ്യപ്പെട്ടത്. നിലവിൽ നാലായിരം വീട്ടിലാണ് സൗജന്യ കണക്ഷൻ കിട്ടിയത്.
ശക്തമായ മഴ തുടരും; പത്തനംതിട്ട മുതൽ തൃശൂർവരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
കെ ഫോണിന്റെ ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങളുടെ പട്ടികയാണ് കെ ഫോണിന് കൈമാറിയത്. ഇതിൽ 4186 പേർക്കാണ് കണക്ഷൻ ലഭിച്ചത്. വിവരങ്ങൾ പൂർണമല്ലാത്തതിനാലാണ് 8,700 കുടുംബങ്ങൾക്ക് കണക്ഷൻ നൽകാൻ കഴിയാതെ പോയത്. പിൻകോഡ് നമ്പർ, ഫോൺ നമ്പർ, ആധാർ നമ്പർ തുടങ്ങിയ ഇല്ലാത്തതാണ് തടസമായതെന്നാണ് വിശദീകരണം. ഇവ ഉറപ്പക്കിയ പട്ടിക തദ്ദേശവകുപ്പ് കെ ഫോണിന് കൈമാറിയിട്ടുണ്ട്. മൂന്നാഴ്ചക്കുള്ളിൽതന്നെ ഇവർക്ക് കണക്ഷൻ ലഭ്യമാക്കുമെന്നാണ് അധികൃതർ പറയുന്നത്.