ബസേലിയോസ് കോളേജിൽ സജ്ജീകരിക്കുന്ന 20 മേശകളിലാണ് വോട്ടെണ്ണൽനടക്കുക. 14 മേശകളിൽ യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽവോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽബാലറ്റ് സിസ്റ്റം) വോട്ടുകളും എണ്ണും.
Vagamon Tourist Spot: വാഗമണ്ണിൽ എത്തുന്ന സഞ്ചാരികൾക്ക് ചില്ലുപാലവും വിനോദ പാര്ക്കും ആസ്വദിക്കാം
വോട്ടെടുപ്പ് ദിനത്തിനു മുമ്പ് പോസ്റ്റൽ ബാലറ്റ് മുഖേന 2491 അസന്നിഹിത വോട്ടർമാർ (80 വയസിനുമുകളിലുള്ളവർ, ഭിന്നശേഷിക്കാർ) വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സംവിധാനം വഴി 138 സർവീസ് വോട്ടർമാർക്ക് സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിന് സംവിധാനം ഒരുക്കിയിരുന്നു. ഇടിപിബിഎസ് വോട്ട് എണ്ണം വോട്ടെണ്ണൽ ദിനത്തിലേ അറിയൂ.
വോട്ടെടുപ്പ് ആരംഭിക്കുമ്പോൾ തപാൽവോട്ടുകളും സർവീസ് വോട്ടുകളുമാണ് എണ്ണിത്തുടങ്ങുക. പിന്നീട് ഇടിപിബിഎസ് വോട്ടുകളിലെ ക്യൂ ആർ കോഡ് സ്കാൻചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്ക് നൽകിയ ശേഷമായിരിക്കും വോട്ടെണ്ണൽ. 13 റൗണ്ടുകളിലായാണ് വോട്ടിങ് മെഷീനിലെ വോട്ടെണ്ണൽ പൂർത്തിയാക്കുക. ആദ്യ റൗണ്ടിൽ ഒന്നു മുതൽ പതിനാലുവരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും.
അയർക്കുന്നം പുന്നത്തുറ സെന്റ് ജോസഫ് എച്ച്എസിലെ വിവരങ്ങളാണ് ആദ്യം പുറത്ത് വരിക. കൊങ്ങാണ്ടൂർ സെന്റ് ജോസഫ് എൽപി സ്കൂളാണ് അടുത്തത്. ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായാണ് എണ്ണുക. പുതുപ്പള്ളിയിലെ ഒന്ന് മുതൽ 23 വരെ ബൂത്തുകൾ അയർക്കുന്നം വില്ലേജിൽ ഉൾപ്പെടുന്നതാണ്.
ശക്തമായ മഴ തുടരും; പത്തനംതിട്ട മുതൽ തൃശൂർവരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
24 മുതൽ 28 വരെയുള്ള ബൂത്തുകൾ മണർകാട്, 29 – 40 അകലക്കുന്നം, 41 – 47 ചെങ്ങളം ഈസ്റ്റ്, 48 – 68 കൂരോപ്പട, 69 – 88 മണർകാട്, 89 – 115 പാമ്പാടി, 116 -141 പുതുപ്പള്ളി, 142 – 154 മീനടം, 155 – 171 വാകത്താനം, 172 – 182: തോട്ടയ്ക്കാട് എന്നിങ്ങനെയാണ് ബൂത്തുകളുടെ വിവരം. തോട്ടയ്ക്കാട് പൊങ്ങന്താനം അപ്പർ പ്രൈമറി സ്കൂളിലെ വിവരങ്ങളാണ് ഏറ്റവും അവസാനം പുറത്തുവരിക.
ആകെ 1,76,412 വോട്ടർമാരുള്ള മണ്ഡലത്തിൽ 1,28,535 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 86,131 പുരുഷന്മാരിൽ 64,078 പേരും 90,277 സ്ത്രീകളിൽ 64,455 പേരും നാലു ട്രാൻസ്ജെൻഡർമാരിൽ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി.